നാദാപുരം: സി.എ.എ വിരുദ്ധ സമരം ചെയ്ത എം.എസ്.എഫ് നേതാക്കൾക്കും വിദ്യാർഥികൾക്കുമെതിരെ അറസ്റ്റ്വാറൻറ്. സി.എ.എ, എൻ.ആർ.സി പ്രതിഷേധങ്ങള്‍ക്കെതിരായ കേസും ശബരിമല പ്രക്ഷോഭകര്‍ക്കെതിരായ കേസും പിന്‍വലിക്കുമെന്ന് സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് പൊലീസ് നടപടി.
സമരം ചെയ്തതിെൻറ പേരിൽ നാദാപുരത്ത് 22ഓളം വിദ്യാർഥികൾക്കാണ് ഇപ്പോൾ അറസ്റ്റ് വാറൻറ് വന്നത്. രണ്ടു ദിവസമായി വിദ്യാർഥികളുടെ വീടുകളിൽ കയറി ഇറങ്ങുകയാണ് പൊലീസുകാരെന്ന് എം.എസ്എഫ് നേതാക്കൾ പറഞ്ഞു.
എം.എസ്.എഫ് പ്രവർത്തകരായ മുഹമ്മദ് പേരോട്, കെ.വി. അർഷാദ്, മുഹ്സിൻ വളപ്പിൽ, അറഫാത്ത് തുടങ്ങി ഇരുപത്തിരണ്ടു പേർക്കെതിരെയാണ് അന്വേഷണം.
കേസ് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിട്ടും നടപടിക്രമങ്ങൾ തുടരുന്നത് ജനങ്ങളെ വിഡ്ഢികളാക്കലാണെന്ന് എം.എസ്.എഫ് ആരോപിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി സ്റ്റേഷനുകളിലെ പിടികിട്ടാപ്രതികളെയും കോടതി വാറൻറുള്ള പ്രതികളെയും കണ്ടെത്താനുള്ള ശ്രമം നടന്നുവരുകയാണ്. ഇതിെൻറ ഭാഗമായുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് നാദാപുരം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.