പു​റ​മേ​രി​യി​ലെ ചി​ക്ക് വി ​എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ആ​രോ​ഗ്യ​വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ

ആരോഗ്യവകുപ്പ് പരിശോധന: മൂന്നു സ്ഥാപനങ്ങൾ അടച്ചുപൂട്ടി

നാ​ദാ​പു​രം: പു​റ​മേ​രി, ത​ണ്ണീ​ർ​പ്പ​ന്ത​ൽ ടൗ​ണു​ക​ളി​ൽ പു​റ​മേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി. ത​ണ്ണീ​ർ​പ്പ​ന്ത​ൽ ടൗ​ണി​ലെ സു​പ്രീം​ബേ​ക്ക​റി​യു​ടെ കൂ​ൾ​ബാ​ർ, ബേ​ക്ക​റി കൂ​ട്, പു​റ​മേ​രി​യി​ലെ ഹോ​ട്ട​ൽ​ചി​ക്ക് വി, ​എ​ന്നി​വ വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ചു.

ഹോ​ട്ട​ലി​ന് പി​ൻ​ഭാ​ഗ​ത്ത് മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി നി​ക്ഷേ​പി​ച്ച പു​റ​മേ​രി​യി​ലെ കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​നും ഇ​രു​പ​തോ​ളം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​ക്ക് പു​റ​മേ​രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്ലേ​രി, ജെ.​എ​ച്ച്.​ഐ മാ​രാ​യ എം.​പി. സു​രേ​ഷ്, പി.​എം. ശ്രീ​ഷ്ണ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ൻ.​കെ. മ​ഹ​മൂ​ദ്, സി.​കെ. സു​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Health Department Inspection: Three establishments were closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.