നാദാപുരം: ഇ.കെ. വിജയനിലൂടെ ഹാട്രിക് വിജയം കരസ്ഥമാക്കിയ നാദാപുരത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും മികച്ച മുന്നേറ്റം നടത്തി. ആറ് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേരിയ നേട്ടം കൈവരിച്ച എടച്ചേരിയിൽ എൽ.ഡി.എഫ് വീണ്ടും കരുത്ത് തെളിയിച്ചു. 3622 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിജയന് ലഭിച്ചത്. വളയത്ത് 2959 വോട്ടും നരിപ്പറ്റയിൽ 2234 വോട്ടും ലീഡ് നേടി. മലയോര പഞ്ചായത്തുകളായ കാവിലുംപാറയിൽ 1613ഉം മരുതോങ്കരയിൽ 1788 വോട്ടും ഭൂരിപക്ഷം ലഭിച്ചു. കായക്കൊടിയിൽ 18 വോട്ടിെൻറ നേരിയ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്.
വൻ ലീഡ് നേടുമെന്ന് യു.ഡി.എഫ് പ്രതീക്ഷവെച്ച ചെക്യാട്, നാദാപുരം, വാണിമേൽ പഞ്ചായത്തുകളിൽ വോട്ട് കുറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി കെ. പ്രവീൺ കുമാർ 5000 വോട്ട് ലീഡ് പ്രതീക്ഷിച്ച ചെക്യാട് 3650 വോട്ടും 4500 ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതിയ നാദാപുരം പഞ്ചായത്തിൽ 3255 വോട്ടും മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. 3000 വോട്ട് ലീഡ് നിലനിർത്തി മുന്നേറ്റമുണ്ടാകുമെന്ന് കണക്കുകൂട്ടിയ വാണിമേൽ പഞ്ചയത്തിൽ ഭൂരിപക്ഷം 1716ൽ ഒതുങ്ങി. 1000 വോട്ട് ലീഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ച തൂണേരിയിൽ 238 വോട്ടിെൻറ ലീഡ് മാത്രമാണ് കിട്ടിയത്.
പുതിയ വോട്ടർമാരിൽ വൻ വർധനവുണ്ടായിട്ടും യു.ഡി.എഫിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ബി.ജെ.പി സ്ഥാനാർഥി എം.പി. രാജന് 10,537 വോട്ടുകളേ ലഭിച്ചുള്ളൂ. 2016ൽ 14,493ഉം പാലമെൻറ് തെരഞ്ഞെടുപ്പിൽ 17,000ത്തോളവും വോട്ടുനേടിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 4500 വോട്ടാണ് ബി.ജെ.പിക്ക് കുറഞ്ഞത്. പോൾ ചെയ്ത 5120 പോസ്റ്റൽ വോട്ടിൽ 2722 ഇ.കെ. വിജയനും 2155 കെ. പ്രവീൺ കുമാറിനും 217 എം.പി. രാജനും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.