വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന്​; പത്തനംതിട്ടയിൽ സി.പി.എം-കോൺഗ്രസ്​ സംഘർഷം

പത്തനംതിട്ട: ചുട്ടിപ്പാറയില്‍ പോളിങ് ബൂത്തില്‍ സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

സി.പി.എം പ്രവര്‍ത്തകര്‍ ബൂത്തിലെത്തി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്​ കോണ്‍ഗ്രസ് ആരോപിച്ചു. പരാജയഭീതിത്തെുടർന്ന്​ കോൺഗ്രസാണ്​ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയതെന്ന്​ സി.പി.എം ആരോപിച്ചു.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി.പി.എം പ്രവർത്തകരും ബി.ജെ.പിക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നാലുപേർക്ക്​ പരിക്കേറ്റു. ബൂത്ത് ഓഫിസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവർ ബി.ജെ.പി പ്രവര്‍ത്തകരാണ്​. 

Tags:    
News Summary - congress -cpm clash in polling booth at pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.