10,54,100 വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ഇരട്ടവോട്ടുകൾ തെരഞ്ഞെടുപ്പ്​ കമീഷൻ വെളിപ്പെടുത്തിയിട്ടില്ല

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്​​ച പോ​ളി​ങ്​​ ബൂ​ത്തി​ലേ​ക്ക്​ പോ​കു​ന്ന​ത്​ 10,54,100 സ​മ്മ​തി​ദാ​യ​ക​ർ. വോ​ട്ട്​ ഇ​ര​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ എ​ണ്ണം മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് ജി​ല്ല​യി​ല്‍ വ​ള​രെ കു​റ​വാ​ണെ​ന്നാ​ണ്​ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ പ​റ​യു​ന്ന​ത്. ഇ​ര​ട്ടി​പ്പു​ള്ള​വ​ർ​ എ​ത്ര​യെ​ന്ന ക​ണ​ക്ക്​ വെ​ളിെ​പ്പ​ടു​ത്തി​യി​ട്ടി​ല്ല.

ഔ​ദ്യോ​ഗി​ക​മാ​യി ഇ​ര​ട്ടി​പ്പ് വ​ന്ന വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ബൂ​ത്ത് ത​ല​ത്തി​ല്‍ പ്ര​ത്യേ​കം എ.​എ​സ്.​ഡി ലി​സ്​​റ്റ്​ ത​യാ​റാ​ക്കി പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ വോ​ട്ടു​ചെ​യ്യാ​ന്‍ വ​രു​മ്പോ​ള്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട സ​ത്യ​വാ​ങ്മൂ​ലം, വി​ര​ല​ട​യാ​ളം, ഫോ​ട്ടോ എ​ന്നി​വ സൂ​ക്ഷി​ക്കാ​ന്‍ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍മാ​രോ​ട്​ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ല​ക്​​ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ 10,068 ഇ​ര​ട്ട​വോ​​ട്ടു​ണ്ടെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ പ​റ​യു​ന്ന​ത്. ഇ​തി​ൽ ഒ​രേ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ത​െ​ന്ന ഇ​ര​ട്ട വോ​ട്ടു​ക​ളു​ള്ള​വ​രു​ടെ എ​ണ്ണം 6979ആ​ണ്. ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടു​ക​ളു​ള്ള​വ​രു​ടെ എ​ണ്ണം 3089ഉും ​ആ​ണ്.

അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്ന്​ 5,53,930 സ്ത്രീ​ക​ളും 5,00,163 പു​രു​ഷ​ന്മാ​രും ഏ​ഴ് ട്രാ​ന്‍സ്ജെ​ന്‍ഡ​റു​ക​ളു​മാ​ണ്​ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. ആ​റ​ന്മു​ള​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​ർ. റാ​ന്നി​യി​ലാ​ണ്​ കു​റ​വ്. ആ​റ​ന്മു​ള​യി​ല്‍ 1,24,922 സ്ത്രീ​ക​ളും 1,12,428 പു​രു​ഷ​ന്മാ​രും ഒ​രു ട്രാ​ന്‍സ്ജെ​ന്‍ഡ​റും ഉ​ള്‍പ്പെ​ടെ 2,37,351 വോ​ട്ട​ര്‍മാ​രു​ണ്ട്. തി​രു​വ​ല്ല​യി​ൽ 1,11,030 സ്ത്രീ​ക​ളും 1,01,257 പു​രു​ഷ​ന്മാ​രും ഒ​രു ട്രാ​ന്‍സ്ജെ​ന്‍ഡ​റും ഉ​ള്‍പ്പെ​ടെ 2,12,288 വോ​ട്ട​ര്‍മാ​രു​ണ്ട്. അ​ടൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ 1,10,802 സ്ത്രീ​ക​ളും 97,294 പു​രു​ഷ​ന്മാ​രും മൂ​ന്ന് ട്രാ​ന്‍സ്ജെ​ന്‍ഡ​റും ഉ​ള്‍പ്പെ​ടെ 2,08,099 വോ​ട്ട​ര്‍മാ​ര്‍ ഉ​ണ്ട്.

കോ​ന്നി​യി​ൽ 1,07,106 സ്ത്രീ​ക​ളും 95,622 പു​രു​ഷ​ന്മാ​രും ഉ​ള്‍പ്പെ​ടെ 2,02,728 വോ​ട്ട​ര്‍മാ​രും റാ​ന്നി​യി​ൽ 1,00,070 സ്ത്രീ​ക​ളും 93,562 പു​രു​ഷ​ന്മാ​രും ര​ണ്ട് ട്രാ​ന്‍സ്ജെ​ന്‍ഡ​റു​ക​ളും ഉ​ള്‍പ്പെ​ടെ 1,93,634 വോ​ട്ട​ര്‍മാ​രു​മാ​ണു​ള്ള​ത്. മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 80 വ​യ​സ്സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള​വ​രും ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രും, ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ ത​ന്നെ ഇ​രു​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ 221 ടീ​മു​ക​ള്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു.

ആ​ബ്​​സ​ൻ​റീ വോ​ട്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ല്‍ 80 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 38,514പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 16,833 പേ​രു​മാ​ണു​ള്ള​ത്. 1880പേ​രാ​ണ് കോ​വി​ഡ് രോ​ഗി​ക​ളാ​യും ക്വാ​റ​ൻ​റീ​നി​ലാ​യും പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ള്‍ക്കാ​യി ജി​ല്ല​യി​ല്‍ 1896 ബാ​ല​റ്റ് യൂ​നി​റ്റു​ക​ളും ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റു​ക​ളും 2037 വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - In Pathanamthitta 10,54,100 votes to booths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.