മഴയിൽ ഇടിഞ്ഞുവീണ മതിൽ

മഞ്ഞമലയിൽ മതിൽ ഇടിഞ്ഞ് വാഹനങ്ങളും വീടും തകർന്നു.

പോത്തൻകോട്: മഞ്ഞമല തച്ചപ്പള്ളിയിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ അയൽവാസിയുടെ വീടിന്റെ ചുറ്റുമതിൽ തകർന്ന് വീണ് മൂന്ന് വാഹനങ്ങളും വീടിന്റെ ഒരു ഭാഗവും തകർന്നു.മഞ്ഞമല തച്ചപ്പള്ളി കൃഷ്ണവിലാസത്തിൽ സജികുമാർ - പ്രീതാ ദമ്പതികളുടെ വീടും വാഹനങ്ങളുമാണ് തകർന്നത്.

അയൽവാസി മോഹനൻനായരുടെ വീട്ടിലെ മതിലാണ് ഇടിഞ്ഞ് വീണത്. സംഭവത്തിൽ സജികുമാറിന്റെ മൂന്ന് സ്കൂട്ടറുകളും വീടിന്റെ ചുമരിനും സാരമായ കേടുപാടുണ്ടായി. ഇന്നലെ രാത്രി പെയ്ത മഴയിലാണ് സംഭവം.

Tags:    
News Summary - Vehicles and houses were destroyed when the wall collapsed on Manjamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.