തി​രു​വ​ന​ന്ത​പു​രം: വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് ദി​ഗ് വി​ജ​യ് സി​ങ്​ പ​റ​ഞ്ഞു.

നി​കു​തി​യും സാ​ധ​ന​വി​ല​യും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഗ​തി​കേ​ടി​ലാ​യ ജ​ന​ങ്ങ​ളു​ടെ രോ​ഷ​ത്തെ വ​ഴി​തി​രി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഭ​ജ​ന​ത്തി​ന്‍റെ ത​ന്ത്രം പ​യ​റ്റു​ന്ന​ത്. ജ​ന​ജീ​വി​ത​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് ജോ​ഡോ യാ​ത്ര​യു​ടെ ല​ക്ഷ്യം. പ​ണാ​ധി​പ​ത്യ​ത്തി​ൽ​നി​ന്നും വ​ർ​ഗീ​യ ആ​ധി​പ​ത്യ​ത്തി​ൽ​നി​ന്നും രാ​ജ്യ​ത്തെ ര​ക്ഷി​ച്ചേ​തീ​രൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ത്ര​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ പാ​ലോ​ട് ര​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റു​ക​ൾ ന​ട​പ്പാ​ക്കി​യ ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​ല്ലാം ന​ശി​പ്പി​ച്ച്​ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു വേ​ണ്ടി മാ​ത്രം ഭ​ര​ണം ന​ട​ത്തു​ക​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് ജ​യ​റാം ര​മേ​ശ്​ പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ന​ട​ന്ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ചാ​ര​ണ​വും സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും യോ​ഗം വി​ല​യി​രു​ത്തി. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്‍റെ ഭി​ന്ന ശ്രേ​ണി​യി​ൽ ഉ​ള്ള​വ​രു​മാ​യി സം​വാ​ദം ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ജാ​ഥ ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ൽ സ്മാ​ര​ക സ്തൂ​പ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ എം.​പി, ശ​ശി ത​രൂ​ർ എം.​പി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി, അ​ടൂ​ർ പ്ര​കാ​ശ് എം.​പി, വി.​എ​സ്. ശി​വ​കു​മാ​ർ, വ​ർ​ക്ക​ല ക​ഹാ​ർ, എം.​എ. വാ​ഹി​ദ്, കെ.​പി. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കെ.​പി.​സി.​സി - ഡി.​സി.​സി നേ​താ​ക്ക​ളും പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - bharat jodo procession; a social protest against communalism- digvijay singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.