തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ ഹാട്രിക് മോഹവുമായി ഇറങ്ങിയ വി.എസ്. ശിവകുമാറിനെ അട്ടിമറിച്ച് ഇടതുമുന്നണിയുടെ ആൻറണി രാജു നേടിയത് മിന്നുന്ന വിജയം. ജനാധിപത്യ കേരള കോൺഗ്രസിന് ഒരേ ഒരു സീറ്റ് നൽകി ഇടതുമുന്നണി അർപ്പിച്ച വിശ്വാസം യാഥാർഥ്യമാക്കിയാണ് ആൻറണി രാജുവിെൻറ വിജയം.
എക്കാലവും മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്ന ആൻറണി രാജുവിന് ഇടതുമുന്നണിയുടെ സംഘടന കരുത്തും തുണയായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കരുത്തനായ ശിവകുമാറിനെ ആന്‍റണി രാജു മലർത്തിയടിച്ചത്.
തലസ്ഥാനം പിടിക്കണമെന്ന വാശിയിൽ ഇടതുമുന്നണി എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്. നിഷ്പക്ഷ വോട്ടുകളും ന്യൂനപക്ഷവോട്ടുകളും ആൻറണി രാജുവിന് അനുകൂലമായി. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഉൾപ്പെടെ യു.ഡി.എഫ് പ്രചാരണങ്ങളെ അതിജീവിച്ച് തീരദേശത്തെ ഒപ്പം നിർത്താനായി. സര്‍ക്കാറിെൻറക്ഷേമ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയതും ഇടതിന് അനുകൂലമായി. യു.ഡി.എഫ് -ബി.ജെ.പി വോട്ട് കച്ചവടമെന്ന ആശയകുഴപ്പം നൂനപക്ഷ വോട്ടര്‍മാര്‍ക്കിയില്‍ ഉണ്ടാക്കാനായതും നേട്ടമായി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിെക്കതിരെ തീരദേശമേഖലയില്‍ തുടക്കം മുതല്‍ ഉണ്ടായ ശക്മായ എതിര്‍പ്പ് തനിക്ക് അനുകൂലമാക്കാന്‍ ആൻറണി രാജുവിന് കഴിഞ്ഞു. സ്ഥാനാർഥി നിര്‍ണയത്തെ ചൊല്ലി തുടക്കത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായങ്കിലും അവ തുടക്കത്തിലേ പരിഹരിച്ച് ഒറ്റക്കെട്ടായി പോകാനും കഴിഞ്ഞു.
തിരുവനന്തപുരം വെസ്റ്റ് ഫോർട്ട് സ്വാതി നഗറിൽ താമസിക്കുന്ന ആൻറണി രാജുവിെൻറ നിയമസഭയിലേക്കുള്ള രണ്ടാം വിജയമാണിത്. 1996-2001 ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. പൂന്തുറയിലാണ് ജനനം. സെൻറ് തോമസ് സ്കുൾ പൂന്തുറ, രാജഗിരി സ്കുൾ കളമശ്ശേരി,തുമ്പ സെൻറ് സേവ്യേഴ്സ് കോളജ്, മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം ഗവ.ലോ കോളജ് എന്നിവിടങ്ങളിൽ പഠനം. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നിരവധി പദവികൾ വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.