തൊടുപുഴ: കോവിഡ് കാലത്തും അതിജീവനത്തിെൻറ നല്ല പാഠം പകർന്ന് നൽകുകയാണ് കാളിയാർ സെൻറ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ.
ലോക്ഡൗണിൽ വെറുതെയിരുന്ന് സമയം കളയാതെ അവരവരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളുമായി രംഗത്തുവരുകയായിരുന്നു ഒന്നാംവർഷക്കാർ. വീടുകളിൽ ജൈവകൃഷി ചെയ്തും പൂച്ചെടി നട്ട് പരിപാലിച്ചും ഉപയോഗ ശൂന്യമായ വസ്തുക്കളിൽനിന്ന് ബോട്ടിൽ ക്രാഫ്റ്റ്, വർണ പൂച്ചട്ടികൾ, കമ്മലുകൾ, പേപ്പർ ബാഗുകൾ എന്നിവ നിർമിച്ചുമാണ് ഇവർ ലോക്ഡൗണിെൻറ വിരസതയകറ്റിയത്.
ഇതിൽ ഡിനു സിബിച്ചെൻറ പെൻസിൽ ക്രാഫ്റ്റ്, ആര്യമോളുടെ ഡ്രോയിങ് എന്നിവ ശ്രദ്ധേയമായി. തങ്ങളുടെ കഴിവുകൾ കാലത്തിനൊത്ത് ഉപയോഗിക്കാനും നല്ല ജീവിതപാഠങ്ങൾ പഠിക്കാനും പഴാക്കിക്കളയുന്ന സമയവും വസ്തുക്കളും ഉപയോഗപ്രദമാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിട്ടതെന്ന് അധ്യാപകർ പറഞ്ഞു. സ്കൂൾ മാനേജർ ഫാ. ജോൻ ആനിക്കോട്ടിൽ, പ്രിൻസിപ്പൽ ടോമി ഫിലിപ്, ഹെഡ്മിസ്ട്രസ് ലൂസി ജോർജ് പി.ടി.എ പ്രസിഡൻറ് സുദർശൻ എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.