തൊടുപുഴ: തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കി മടങ്ങും മുമ്പ് അവർ സ്കൂൾ മുറ്റത്ത് ഒരു ചാമ്പമരം നട്ടു. നാടിെൻറ സുരക്ഷയോടൊപ്പം പ്രകൃതിയോടുള്ള കരുതലിെൻറ ഓർമപ്പെടുത്തലും കൂടിയായിരുന്നു അത്. ഇനിയുള്ള നാളുകൾ അതിെൻറ ചില്ലകൾ പ്രകൃതിക്ക് സുരക്ഷയും തണലുമായി മാറെട്ട എന്ന് ആ സംഘത്തിലെ 91 പേരും അപ്പോൾ മനസ്സിൽ മന്ത്രിച്ചു.
വോെട്ടടുപ്പ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഇടുക്കിയിലെത്തിയ രണ്ട് കമ്പനി കേന്ദ്രസേനകളിൽ ഒന്ന് തമ്പടിച്ചത് തൊടുപുഴ നഗരത്തിലെ എ.പി.ജെ. അബ്ദുൽകലാം ഗവ. എച്ച്.എസ്.എസിലായിരുന്നു. കൊച്ചി തുറമുഖ ട്രസ്റ്റ് ക്യാമ്പിൽനിന്ന് നിയോഗിക്കപ്പെട്ട 91 പേരടങ്ങിയ സി.െഎ.എസ്.എഫ് സംഘത്തിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. കമാൻഡർ എറണാകുളം പറവൂർ സ്വദേശി സി.വി. നിഷാദിെൻറ നേതൃത്വത്തിലുള്ള സംഘം മാർച്ച് 28നാണ് തൊടുപുഴയിലെത്തിയത്. വിവിധ സ്കൂളുകളിലെ പോളിങ് ബൂത്തുകളിലായിരുന്നു ഡ്യൂട്ടി. തങ്ങൾ താമസിച്ച സ്കൂളും പരിസരവും മടങ്ങും മുമ്പ് സംഘം പൂർണമായി ശുചീകരിച്ചു. തുടർന്നാണ് സ്കൂൾമുറ്റത്ത് വൃക്ഷെത്തെ നട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.