സുവർണാവസം ദളപതി കൈവിട്ടില്ല. തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുേമ്പാൾ 142 മണ്ഡലങ്ങളിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യം മുന്നിട്ട് നിൽക്കുകയാണ്. 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 117 സീറ്റിൽ ഡി.എം.കെ ഒറ്റക്ക് മുന്നിലുണ്ട്. ഭൂരിഭാഗം സീറ്റുകളിലും 3000ത്തിലധികം വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുകയാണ്. അട്ടിമറികൾക്കോ അടിയൊഴുക്കുകൾക്കോ കാര്യമായ സാധ്യതകളില്ലാത്ത തമിഴകത്ത് സെൻറ് േജാർജ് കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക് മുത്തുവേൽ കരുണാനിധിയുടെ മകൻ സ്റ്റാലിൻ ആദ്യമായി നടന്നടുക്കുകയാണ്.
ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ പ്രവർത്തകർ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നൃത്തം ചെയ്തും ആഘോഷം പൊലിപ്പിക്കുന്നുണ്ട്. വിജയത്തിലേക്കുള്ള കൗണ്ട്ഡൗൻ ദിവസങ്ങളായി അണ്ണാ അറിവലയത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.
പത്ത് വർഷം ഭരിച്ചതിെൻറ ക്ഷീണവും ജയലളിതയുടെ അഭാവവും മൂലം തകർന്നുപോവുമെന്ന് കരുതിയ എ.ഐ.എ.ഡി.എം.കെയെ മാന്യമായ പോരാട്ടം കാഴ്ചവെക്കാൻ പ്രാപ്തമാക്കിയതിൽ ഇ.പി.എസിനും ഒ.പി.എസിനും അഭിമാനിക്കാം. എ.ഐ.ഐ.ഡി.എം.കെയുടെ വോട്ടുകളിൽ ടി.ടി.വി ദിനകരൻ വിള്ളലുകൾ വീഴ്ത്തിയോ എന്ന് ഫലം പൂർണ്ണമായി പുറത്തുവരുേമ്പാൾ മനസിലാവാനിരിക്കുന്നതേ ഉള്ളൂ. സിറ്റിങ് എം.എൽ.എ ആയ ദിനകരന് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല എ.എം.എം.കെ മുന്നണിയിൽ.
കമൽ ഹാസെൻറ മക്കൾ നീതി മയ്യം പ്രതീക്ഷിച്ചതുപോലെ കോയമ്പത്തൂർ സൗത്തിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അന്തിമ ഫലം വരുേമ്പാൾ കിട്ടിയ വോട്ടുവിഹിതം എത്രയെന്നത് ചർച്ചയാവും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച നാല് ശതമാനം എന്നത് കാര്യമായി ഉയർത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ കമൽ ഹാസെൻറ രാഷ്ട്രീയ പ്രസക്തി ചോദ്യം ചെയ്യപ്പെടും.
ഡി.എം.കെ മുന്നണിയിൽ കോൺഗ്രസ് 13സീറ്റിലും എം.ഡി.എം.കെ 3, സി.പി.എം 2, സി.പി.ഐ 2, വി.സി.കെ 3, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗും രണ്ട് സീറ്റിൽ മത്സരിച്ച എം.എം.കെയും എല്ലാ സീറ്റിലും പിന്നിലാണ്.
എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ 79 സീറ്റിൽ എ.ഐ.എ.ഡി.എം.കെ ഒറ്റക്ക് മുന്നിട്ട് നിൽക്കുേമ്പാൾ പി.എം.കെ ആറ് സീറ്റിലും 20 സീറ്റിൽ മത്സരിച്ച ബി.െജ.പി അഞ്ച് സീറ്റിലും മുന്നിട്ടുനിൽക്കുന്നു.
കന്യാകുമാരി ഉപതെരഞ്ഞെടുപ്പിൽ മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെതിരെ കോൺഗ്രസിെൻറ വിജയ് വസന്ത് ഭൂരിഭക്ഷം 61,442 ആയി ഉയർത്തി.
കോൺഗ്രസ് എം.പി എച്ച്. വസന്തകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എച്ച്. വസന്തകുമാറിന്റെ മകനാണ് വിജയ് വസന്തകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.