ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പി.എസ്.ഡബ്ല്യു മാധവറാവുവാണ് മരിച്ചത്.
കഴിഞ്ഞ മാസമാണ് രോഗബാധിതനായത്. വോട്ടെടുപ്പിന് ശേഷം മരിച്ചതിനാൽ റീപോളിങ് ഉണ്ടാവുകയില്ല. വിരുതുനഗർ ജില്ലയിലെ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം വിജയിച്ചാൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.
തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി സഞ്ജയ് ദത്ത് റാവുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.
കേരളത്തോടൊപ്പം ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിലും വോട്ടെടുപ്പ് നടന്നത്. 38 ജില്ലകളിൽ നിന്നായി 234 അസംബ്ലി സീറ്റുകളിേലക്കായിരുന്നു തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.