ചെന്നൈ: ജയലളിതയുടെ വിയോഗശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ എടപ്പാടിയിൽ ജനവിധി തേടുന്ന മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജോ. കോ ഒാഡിനേറ്ററുമായ എടപ്പാടി കെ. പളനിസാമി(ഇ.പി.എസ്)ക്ക് 'ഇൗസി വാക്കോവർ' പ്രവചിക്കപ്പെടുേമ്പാൾ പാർട്ടി കോഒാഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീർസെൽവത്തിന് (ഒ.പി.എസ്) ഇത്തവണ മത്സരം കടുപ്പമേറിയതാവും.
ഇത് ഏഴാം തവണയാണ് ഇ.പി.എസ് എടപ്പാടിയിൽ മത്സരിക്കുന്നത്. ഡി.എം.കെ ജില്ല സെക്രട്ടറിയായ 35കാരനായ സമ്പത്ത്കുമാറാണ് ഡി.എം.കെ സ്ഥാനാർഥി. ജില്ലയിൽ ഒേട്ടറെ മുതിർന്ന നേതാക്കളുണ്ടായിരിക്കെ അത്രയൊന്നും ജനസ്വാധീനമില്ലാത്ത വ്യക്തിയെ മുഖ്യമന്ത്രിക്കെതിരെ കളത്തിലിറക്കിയ സ്റ്റാലിെൻറ തീരുമാനത്തിൽ പാർട്ടിക്കകത്ത് മുറുമുറുപ്പുണ്ട്. പൂക്കടൈ എൻ. ശേഖറാണ് അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥി.
അതേസമയം, തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ ജനവിധി തേടുന്ന ഒ.പി.എസിന് ഇത്തവണ വിജയം അത്ര എളുപ്പമാവില്ലെന്നാണ് റിപ്പോർട്ട്. ഡി.എം.കെ തേനി ജില്ല സെക്രട്ടറിയും കരുത്തനുമായ തങ്കതമിഴ്ശെൽവനാണ് മുഖ്യ എതിരാളി. ജയലളിതയുടെ മരണംവെരയും അണ്ണാ ഡി.എം.കെയിലായിരുന്ന ഇദ്ദേഹം പിന്നീട് അമ്മ മക്കൾ മുന്നേറ്റ കഴകത്തിലും തുടർന്ന് ഡി.എം.കെയിലും ചേരുകയായിരുന്നു. ആണ്ടിപ്പട്ടി നിയമസഭ മണ്ഡലത്തിൽനിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടു. ഒരുഘട്ടത്തിൽ ജയലളിതക്ക് മത്സരിക്കാൻ എം.എൽ.എ സ്ഥാനം രാജിവെച്ചു.
മികച്ച സംഘാടകനായ തങ്കതമിഴ്ശെൽവനുള്ള ജനസ്വാധീനവും ടി.ടി.വി ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ സജീവ സാന്നിധ്യവുമാണ് ഒ.പി.എസിെൻറ ഉറക്കം കെടുത്തുന്നത്. മകനും തേനി ലോക്സഭാംഗവുമായ പി. രവീന്ദ്രനാഥ് കുമാറാണ് ഒ.പി.എസിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 2011, 2016 വർഷങ്ങളിൽ ബോഡിനായ്ക്കന്നൂരിൽനിന്ന് ജയിച്ചുകയറി. മൂന്നാം തവണയും ഇതേ മണ്ഡലത്തിൽ ജനവിധി തേടുന്നു.
രണ്ട് ദശാബ്ദങ്ങൾക്കിടെ കോടതിവിധികളെ തുടർന്ന് പുരട്ച്ചി തലൈവി ജയലളിതക്ക് മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വന്നപ്പോഴൊക്കെ നറുക്കു വീണത് വിനീതവിധേയനായ ഒ.പി.എസ് എന്ന ഒ. പന്നീർശെൽവത്തിനായിരുന്നു.
അണ്ണാ ഡി.എം.കെ മുന്നണി സ്ഥാനാർഥികൾക്കുവേണ്ടി തമിഴകമൊട്ടുക്കും എടപ്പാടി പളനിസാമി പ്രചാരണ പര്യടനത്തിലാണ്. അതേസമയം, ഒ. പന്നീർസെൽവം സ്വന്തം മണ്ഡലത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.