ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുേമ്പാൾ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ മുന്നിട്ടുനിൽക്കുന്നു. ബി.ജെ.പി സ്ഥാനാർഥി വനതി ശ്രീനിവാസൻ പിന്നിലാണ്. തമിഴ്നാട് മുഖ്യമന്ത്രിയും എടപ്പടിയിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയുമായ എടപ്പടി കെ. പളനി സ്വാമി മുന്നിലാണ്.
ഡി.എം.കെയുടെ ടി. സമ്പത്കുമാറാണ് തൊട്ടുപിന്നിലുള്ളത്.
ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എം.കെ. സ്റ്റാലിൻ മുന്നിട്ടുനിൽക്കുകയാണ്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാൻലിൻ മത്സരിച്ചത്. കോവിൽപട്ടി സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ ടി.ടി.വി. ദിനകരൻ പിന്നിലാണ്. ഇവിടെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി സി. കടമ്പൂർ രാജുവാണ് മുന്നിട്ടുനിൽക്കുന്നത്. നടിയും തൗസൻറ് ലൈറ്റ് മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയുമായ ഖുഷ്ബു സുന്ദർ പിന്നിലാണ്. ഡി.എം.കെ സ്ഥാനാർഥി എൻ. ഏഴിലനാണ് ഇവിടെ മുന്നിട്ടുനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.