മോദിയെയും ഇ.പി.എസിനെയും ലക്ഷ്യമിട്ട്​ കമൽഹാസൻ; 'ഇരുട്ടിൽ നിന്ന്​​​ വെളിച്ചത്തേക്ക്​ വരാൻ ഒരു വഴി മാത്രം​' -വിഡിയോ

ചെ​ൈ​ന്ന: നരേന്ദ്രമോദിയെയും, എടപ്പാടി പളനി സ്വാമിയെയും ലക്ഷ്യം വെച്ച്​ കമൽഹാസന്‍റെ തെരഞ്ഞെടുപ്പ്​ വിഡിയോ. ഗാന്ധിജിയുടെ പ്രതിമക്കരികിൽ നിന്നാണ്​ വിഡിയോയിലുടെ അദ്ദേഹം സംസാരിക്കുന്നത്​.

ഗാന്ധിജിയും അംബേദ്​കറും വിഭാവനം ചെയ്​ത രാജ്യത്തിന്​ പകരം, ഇവിടെ വളർന്നത്​ അസ്ഥിരതയും അനീതിയുമാണ്​. ഗാന്ധിജി ജീവനോടെ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ സന്തോഷത്തോടെ ഇരിക്കുമായിരുന്നോ.അദ്ദേഹം സ്വപ്​നം കണ്ട ഇന്ത്യക്ക്​ പകരം തൊഴിലില്ലായ്​മയും, വിലവർദ്ധനയും, കൊലപാതകങ്ങളുമാണ് ഈ രാജ്യത്ത്​​ വർദ്ധിച്ചത്​.

അംബേദ്​കർ രൂപകൽപന ചെയ്​ത ഭരണഘടന സംരക്ഷിക്കുമെന്നും സ്വാതന്ത്ര്യം നൽകുമെന്നാണ്​ നമ്മൾ മനസിലാക്കിയിരുന്നത്​. എന്നാൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന ചിലരാണ്​ എന്ത്​ തിന്നണം, കുടിക്കണം, എന്ത്​ ചിന്തിക്കണമെന്ന്​ നമ്മളോട്​ പറഞ്ഞോണ്ടിരിക്കുന്നതെന്നും അദ്ദേഹം വിഡിയോയിൽ ഓർമിപ്പിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.