ചെന്നൈ: തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രിയാവുമെന്ന് നടനും അഖിലേന്ത്യ സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമൽ നികത്തും.
തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വളരെയേറെ സാധ്യതയുണ്ട്. യുവാക്കളുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ട്. സിനിമയിൽ മാത്രമല്ല ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം വിജയിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും ശരത്കുമാർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ മുന്നണിയുടെ ഭാഗമായിരുന്നു ശരത് കുമാറിന്‍റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി. എന്നാല്‍ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ ചൊല്ലി എന്‍ഡിഎ വിട്ട ശരത്കുമാര്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം നയിക്കുന്ന മുന്നണിക്കൊപ്പം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.