ചെന്നൈ: കേരളവും തമിഴ്നാടുമടക്കുള്ള സംസ്ഥാനങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. മാസങ്ങൾ നീണ്ടുനിന്ന പ്രചാരണങ്ങൾക്ക് വിരാമമിട്ട് സ്ഥാനാർഥികൾ ജനവിധിക്കായി കാത്തിരിക്കുകയാണ്.
സാധാരണയായി തെരഞ്ഞെടുപ്പ് റാലി, റോഡ് ഷോ, കുടുംബയോഗങ്ങൾ തുടങ്ങിയവയിലെ ചിത്രങ്ങൾ പങ്കുവെച്ചാണ് സ്ഥാനാർഥികൾ പ്രചാരണം അവസാനിപ്പിക്കുന്നത്.
എന്നാൽ തമിഴ്നാട്ടിലെ ഓമല്ലൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ മോഹൻ കുമാരമംഗലം തന്‍റെ പ്രചാരണം അവസാനിപ്പിച്ച വിവരം വ്യത്യസ്തമായാണ് അവതരിപ്പിച്ചത്. കാംപയിനുകളുടെയും മറ്റും ചിത്രത്തിന് പകരം തേഞ്ഞുതീരാറായ തെന്റ ചെരിപ്പിന്‍റെ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
നന്നായി തേഞ്ഞ കറുത്ത ചെരുപ്പിന്‍റെ പ്രതലത്തിലെ ചില ഭാഗങ്ങൾ പൊളിഞ്ഞുപോയിട്ടുണ്ട്. ട്വിറ്ററിൽ ശ്രദ്ധിക്കപ്പെട്ട പോസ്റ്റിന് ആയിരക്കണക്കിനാളുകൾ ലൈക്കടിച്ചു. അവസാനത്തെ പുഞ്ചിരി താങ്കളുടേതായിരിക്കുമെന്ന് പോസ്റ്റ് റീട്വിറ്റ് ചെയ്ത ചിലർ കുറിക്കുന്നു.
സേലം ജില്ലയിലെ ഓമല്ലൂർ മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയായ ആർ. മണിക്കെതിരെയാണ് മോഹന്‍റെ പോരാട്ടം.
തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കോൺഗ്രസ് ഡി.എം.കെയുമായി സഖ്യമായി മത്സരിക്കുേമ്പാൾ ബി.ജെ.പിയുമായാണ് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ കൂട്ടുകെട്ടുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.