കുമളി (ഇടുക്കി): കേരളത്തിനൊപ്പം നിയമസഭ െതരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ കടുത്ത വേനൽ ചൂട് സ്ഥാനാർഥികൾക്ക് വെല്ലുവിളിയായി. അതിർത്തി ജില്ലയായ തേനി, സമീപ ജില്ലകളായ മധുര, ദിണ്ഡിഗൽ എന്നിവിടങ്ങളിലെല്ലാം വേനൽ ചൂട് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പകൽ പ്രചാരണം മിക്ക സ്ഥലത്തും മുടങ്ങി. ചൂട് കൂടും മുമ്പ് ഓട്ടം തുടങ്ങുന്ന പ്രചാരണ വാഹനങ്ങൾ ഉച്ചയാകുന്നതോടെ വിശ്രമത്തിലാകുകയാണ്.
സ്ഥാനാർഥികളും നേതാക്കളും വോട്ടർമാരെ ഫോണിൽ ബന്ധപ്പെട്ടാണ് പല സ്ഥലത്തും വോട്ട് ചോദിക്കുന്നത്. വേനൽ ചൂട് പോലെ കടുത്തതാണ് തേനി ജില്ലയിലെ പോരാട്ടങ്ങൾ. ഇതിൽ ഏറെ ശ്രദ്ധേയം ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ പഴയ രണ്ട് സഹപ്രവർത്തകർ തമ്മിലെ പോരാട്ടമാണ്. തമിഴ്നാട് ഉപമുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പന്നീർസെൽവവും ജയലളിതയുടെ മറ്റൊരു വിശ്വസ്തനായിരുന്ന തങ്ക തമിഴ് സെൽവവുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്.
ജയലളിതയുടെ മരണത്തോടെ തങ്ക തമിഴ് െസൽവം എ.െഎ.എ.ഡി.എം.കെവിട്ട് ഡി.എം.കെയിൽ എത്തുകയായിരുന്നു. തമിഴ്നാട്ടിൽ പതിവായി കാണാറുള്ള െതരഞ്ഞെടുപ്പ് കോലാഹലങ്ങൾ, കാതടപ്പിക്കുന്ന ഉച്ചഭാഷിണികൾ എന്നിവയൊന്നുമില്ലാതെയാണ് പകൽ മുഴുവൻ പ്രചാരണം. വോട്ടർമാരെ നേരിൽ കാണുന്നതിനിടെ പണത്തിന് പകരം പാരിതോഷികങ്ങൾ നൽകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വോട്ടെടുപ്പ് ദിനം അടുക്കുന്നതോടെ ഇരുപക്ഷവും കളത്തിൽ കൂടുതൽ സജീവമാകും. വേനൽ ചൂടിൽ പിന്നോട്ടടിച്ച െതരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സജീവമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.