സ്ഥാനാർഥിക്ക്​ അനുകൂലമായ നിലപാടെടുത്ത കലക്​ടറെയും എസ്​.പിയെയും തെരഞ്ഞെടുപ്പ്​ കമീഷൻ സ്ഥലം മാറ്റി

ചെന്നൈ: കോയമ്പത്തൂർ ജില്ല കലക്​ടർ രാജാമണി, സിറ്റി പൊലീസ്​ കമീഷണർ സുമിത്​ശരൺ എന്നിവരെ സ്​ഥലംമാറ്റി തെരഞ്ഞെടുപ്പ്​ കമീഷൻ ഉത്തരവായി.

ബി.ജെ.പി - അണ്ണാ ഡി.എം.കെ സഖ്യത്തിനും ജില്ലയിൽനിന്നുള്ള അണ്ണാ ഡി.എം.കെ മന്ത്രി എസ്​.പി വേലുമണിക്കും​ അനുകൂലമായാണ്​ കലക്​ടറും പൊലീസ്​ കമീഷണറും പ്രവർത്തിക്കുന്നതെന്ന്​ ആരോപിച്ച്​ വിവിധ രാഷ്​ട്രീയകക്ഷികളും സംഘടനകളും തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയിരുന്നു.

കോയമ്പത്തൂർ ജില്ല കലക്​ടറായി എസ്​.നാഗരാജൻ, സിറ്റി പൊലീസ്​ കമീഷണറായി ഡേവിഡ്​സൺ ദേവാശീർവാദം എന്നിവരെ പകരം നിയമിച്ചു. 

Tags:    
News Summary - The Election Commission transferred Collector and the SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.