ചെന്നൈ: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയും സുഷമസ്വരാജും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനവും സമ്മർദവും മൂലമാണ് മരിച്ചതെന്ന ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയും സ്റ്റാലിെൻറ മകനുമായ ഉദയ്നിധിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
മുതിർന്ന ബി.ജെ.പി നേതാക്കളായ അദ്വാനി, മുരളി മനോഹർ േജാഷി തുടങ്ങിയവരെ ഒതുക്കിയാണ് മോദി അധികാരത്തിലേറിയതെന്നും പ്രചാരണത്തിനിടെ ഉദയ്നിധി ആരോപിച്ചിരുന്നു. മോദിയെ കണ്ട് ഭയപ്പെടാനോ തലകുനിക്കാനോ താൻ എടപ്പാടി പളനിസാമിയല്ലെന്നും കലൈജ്ഞറുടെ പേരമകനാണെന്നും ഉദയ്നിധി പറഞ്ഞിരുന്നു.
ഉദയ്നിധിയുടെ പ്രസ്താവനക്കെതിരെ സുഷമ സ്വരാജിെൻറ മകൾ ബൻസുരി സ്വരാജും അരുൺ ജെയ്റ്റ്ലിയുടെ മകൾ സൊനാലി ജെയ്റ്റ്ലി ബക്ഷിയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങളുടെ മാതാപിതാക്കളുടെ പേരുകൾ വലിച്ചിഴക്കരുതെന്നും ഉദയ്നിധിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും അവർ ട്വിറ്റിൽ വ്യക്തമാക്കി. ഉദയ്നിധിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് ബി.ജെ.പി ഭാരവാഹികൾ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.