തന്റെ സ്വപ്ന പ്രൊജക്ടിനെക്കുറിച്ച് ആമിർ ഖാൻ. മഹാഭാരതം സിനിമയാക്കാണമെന്നാണ് നടന്റെ ഏറ്റവും വലിയ ആഗ്രഹം. പുരാണ പ്രൊജക്ടുകൾ നിർമിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും വലിയൊരു ഉത്തവാദിത്വമാണെന്നും നടൻ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുമ്പും മഹാഭാരതം സിനിമയാക്കുന്നതിനെക്കുറിച്ച് ആമിർ പറഞ്ഞിരുന്നു.
'എന്റെ സ്വപ്ന പദ്ധതിയാണ്, ഇത് വളരെ വലിയ ഒരു പ്രൊജക്ടാണ്.അത് തെറ്റാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്, കാരണം ഇന്ത്യക്കാരൻ എന്ന നിലയിൽ ഇത് നമ്മോട് വളരെ അടുപ്പമുള്ള ഒന്നാണ്, നമ്മുടെ രക്തത്തിലുള്ളതാണ്. അതുകൊണ്ട് നല്ലതുപോലെ അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിന് മുന്നിൽ നമ്മുടെ പാരമ്പര്യം എന്താണെന്ന് കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ സിനിമ സംഭവിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. നമുക്ക് കാത്തിരുന്ന് കാണാം'-ആമിർ ഖാൻ പറഞ്ഞു.
ലാൽ സിങ് ഛദ്ദയിലാണ് ആമിർ ഖാൻ അവസാനമായി അഭിനയിച്ചത്. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല.സിത്താരെ സമീൻ പർ ആണ് നടന്റെ ഏറ്റുവും പുതിയ ചിത്രം. ആമിറിനൊപ്പം ദർശിൽ സഫാരി, ജെനീലിയ ദേശ്മുഖ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.