രാഷ്ട്രീയ സാഹചര്യങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ദേശീയതക്കെതിരായവരെന്ന് പറയുന്ന കാലത്താണ് പൊതുജനങ്ങളും കലാകാരന്മാരുമുള്ളതെന്നും അതാണ് കലാകാരന്മാർ നേരിടുന്ന പ്രതിസന്ധിയെന്നും സംവിധായകൻ ഇഷാൻ ശുക്ല അഭിപ്രായപ്പെട്ടു.
സമത്വമുള്ളൊരു ലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെക്കുന്ന 'ഷിർകോവ: ഇൻ ലൈസ് വീ ട്രസ്റ്റ്' എന്ന ചിത്രവുമായി 29-ാമത് ഐ.എഫ്.എഫ്.കെയിൽ എത്തിയതാണ് സംവിധായകൻ. ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ഇന്ത്യയിലെ കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുണ്ടാകുന്ന കടന്നുകയറ്റത്തെക്കുറിച്ചും 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു ഇഷാൻ ശുക്ല
ഒരു സാങ്കൽപിക ഗ്രാമമായ ഷിർകോവയിലെ മനുഷ്യരെല്ലാം മുഖം മുഴുവൻ മൂടുന്ന കവർ ധരിച്ചവരാണ്. അവരുടെ ശബ്ദം മാത്രമാണ് പുറത്തുവരുന്നത്. അത്തരത്തിലുള്ള മനുഷ്യർ സമന്മാരായിരിക്കും. അവർക്ക് വിവേചനങ്ങളില്ല. അത്തരമൊരു ലോകമാണ് വേണ്ടത്. അസമത്വം തന്നെയാണ് നിലനിൽക്കുന്ന ഏറ്റവും മോശം വിഷയം.
അത് പക്ഷേ, മറ്റൊരു കോണിലൂടെ വീക്ഷിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. എത്രത്തോളം പ്രശ്നങ്ങൾ പരിഹരിച്ചാലും ചില മനുഷ്യർക്ക് തൃപ്തിയാകില്ല. അവർ പുതിയ പ്രശ്നമുന്നയിക്കും. ഒന്ന് തീരുമ്പോൾ മറ്റൊന്ന് ഉയർന്നുവരും. ആത്മീയമായ പശ്ചാത്തലത്തിൽ വളർന്നയാളാണ് ഞാൻ.
അതുകൊണ്ടുതന്നെ ആത്മാവിനെ ശാന്തമാക്കാൻ ശ്രമിച്ചാൽ, ഉള്ള് തണുത്താൽ അതിന്റെ പ്രതിഫലനം സമൂഹത്തിലുമുണ്ടാകുമെന്നും അസമത്വം ഇല്ലാതാകുമെന്നുമുള്ള ആശയമാണ് ഷിർകോവ: ഇൻ ലൈസ് വീ ട്രസ്റ്റിലൂടെ പറയാൻ ശ്രമിച്ചത്.
അങ്ങനെയല്ല. എല്ലാം ഒരു പരിവർത്തനം പോലെയാണ്. ഒന്നും ശാശ്വതമല്ല. 60കളിലെയും 70കളിലെയും സിനിമയല്ല 80ലും 90ലും ഉണ്ടായത്. അന്ന് ലോകത്താകമാനം സിനിമയുടെ മേക്കിങ്ങിൽ മാറ്റംവന്നു. ബി ഗ്രേഡ് തിയറ്ററുകൾ വന്നു. 2000 ആയപ്പോൾ അതിലും മാറ്റമുണ്ടായില്ലേ. സിനിമ തന്നെ മാറിയില്ലേ.
അതുപോലെ എല്ലാത്തിലും മാറ്റമുണ്ടാകും. അത്തരത്തിൽ നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥയുടെ മറുപേരാണ് ദേശീയത. അതിന്റെ പേരിൽ കലയുടെ ഉള്ളടക്കങ്ങളിൽപോലും വലിയ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നു. സെൻസറെന്നത് കടന്നുപോകുന്ന സമയത്തിന്റെ പ്രതിഫലനം കൂടിയാണ്. അത് കലകൾക്ക് പ്രത്യേകിച്ച്, സിനിമകൾക്ക് ഒട്ടും ശുഭകരമായ അന്തരീക്ഷമല്ല. കലകൾക്ക് ആവിഷ്കാര സ്വാതന്ത്ര്യമാണ് വേണ്ടത്.
ഈ അവസ്ഥയും ഉറപ്പായും കടന്നുപോകും. ഒരു നാണയത്തിന്റെ ഇരുവശം പോലെയാണിത്. ചിലയിടത്ത് ചിലത് നല്ലതാകുമ്പോൾ മറുവശത്ത് മോശമായി ഭവിക്കുന്നു. യുവ തലമുറ ആ മോശം അവസ്ഥ മാറ്റുമെന്ന ശുഭ ചിന്ത എനിക്കുണ്ട്. അത്രയേറെ വിശാലമായ കാഴ്ചപ്പാടിലാണ് അവർ ലോകത്തെ കാണുന്നത്.
അച്ഛൻ ഒരു തിയറ്റർ ആർട്ടിസ്റ്റായിരുന്നതിനാൽ എന്നും എന്റെ മനസ്സിൽ നാടകവും സിനിമയുമൊക്കെയായിരുന്നു. സിനിമയുണ്ടാക്കുന്നത് എങ്ങനെയാണെന്ന് പോലും ഐഡിയ ഉണ്ടായിരുന്നില്ല. ആനിമേഷൻ പഠിച്ചതിനാൽ മനസ്സിലെ രംഗങ്ങളെ അതിലേക്ക് പകർത്താനാണ് ഇഷ്ടപ്പെട്ടത്.
അങ്ങനെയാണ് ഷിർകോവ എന്ന ആനിമേഷൻ ഷോർട്ട് ഫിലിം 2016ൽ ഒരുക്കിയത്. അത് ഓസ്കറിൽ പ്രവേശനം നേടിയിരുന്നു. അതിനുശേഷമാണ് ഒരു സിനിമയെക്കുറിച്ച് ചിന്തിച്ചത്. രണ്ടാഴ്ചകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമക്ക് ശബ്ദം നൽകിയത് ഹോളിവുഡിലെയും ബോളിവുഡിലെയും പ്രഗല്ഭരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.