ഇന്ത്യൻ സിനിമയിൽ വലിയ മാറ്റങ്ങൾ ആദ്യം കൊണ്ടുവന്നത് മലയാളം ഇന്‍ഡസ്ട്രിയിൽ നിന്നാണെന്ന് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ മുംബൈയിവെച്ച് നടന്ന ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. കേരളം ഒരു ചെറിയ മാർക്കറ്റ് ആണെന്നും എന്നാൽ പല മലയാള ചിത്രങ്ങളും പാൻ ഇന്ത്യൻ തലത്തിൽവരെ എത്തിയിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
'കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല മലയാള സിനിമകളും പാൻ ഇന്ത്യൻ ലെവൽ വരെ എത്തിയിട്ടുണ്ട്. കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും.ആദ്യത്തെ സിനിമാ സ്കോപ് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ കൊണ്ടുവന്നത് മലയാളത്തിലാണ്, ആദ്യ ത്രീഡി ചിത്രം ഉണ്ടായത് മലയാളത്തിൽ നിന്നാണ്. ആദ്യത്തെ കോ പ്രൊഡക്ഷൻ, ഫ്രാൻസുമായി നടത്തിയ ചിത്രം വാനപ്രസ്ഥം ഉണ്ടായതും മലയാളത്തിൽ നിന്നാണ്. അത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് മലയാള സിനിമ നോക്കുന്നത്.അതാണ് എന്‍റെ സ്വപ്നവും. ആ മാറ്റങ്ങളില്‍ ഞാൻ അഭിമാനിക്കുന്നു' -മോഹൻലാൽ പറഞ്ഞു.
ഡിസംബർ 25 നാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് തിയറ്ററുകളിലെത്തുന്നത്. പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് കഥയൊരുക്കിയിരിക്കുന്നത്. മോഹൻലാൽ ആണ് ചിത്രത്തിൽ ബറോസായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.