അഭിഷേക് ബച്ചനൊപ്പം ഐശ്വര്യ, കുടുംബസമേതം ഷാറൂഖ് ഖാൻ; മക്കളുടെ സ്കൂൾ വാർഷികം ആഘോഷമാക്കി താരങ്ങൾ- വിഡിയോ

വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുമ്പോൾ മകൾ ആരാധ്യയുടെ സ്കൂൾ വാർഷിക പരിപാടി കാണാൻ ഒന്നിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മുത്തശ്ശനും സൂപ്പർ താരവുമായ അമിതാഭ് ബച്ചനൊപ്പമാണ് ഐശ്വര്യയും അഭിഷേകും എത്തിയത്. മകളുടെ പരിപാടികൾ കണ്ട് ആസ്വദിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്കൂളിൽ വന്നതുപോലെ അഭിഷേകിനൊപ്പം കാറിലാണ് ഐശ്വര്യ മടങ്ങിയത്.

നടൻ ഷാറൂഖ് ഖാനും മകൻ അബ്രാമിന്റെ പരിപാടിക്കായി ഭാര്യ ഗൗരി ഖാനും മകൾ സുഹാനക്കൊപ്പമാണ് എത്തിയത്. മകൾ സുഹാനക്കൊപ്പം അബ്രാമിന്റെ പെർഫോമൻസ് പകർത്തുന്ന ഷാറൂഖ് ഖാന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒപ്പം കുട്ടികൾക്കൊപ്പം സ്റ്റേജിൽ ചുവടുവെക്കുകയും ചെയ്തു.

ആരാധ്യയും അബ്രാമും ക്രിസ്‌മസ് പ്രമേയത്തിലുള്ള ഡ്രാമയായിരുന്നു അവതരിപ്പിച്ചത്. പോയവർഷം ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടിരുന്നു. കരീന കപൂറിന്റെ മകൻ തൈമൂറും ഇതേ സ്കൂളിലാണ് പഠിക്കുന്നത്. മകന്റെ പരിപാടി കാണാൻ കരീനയും സെയ്ഫും എത്തിയിരുന്നു.



Tags:    
News Summary - Aishwarya-Abhishek Bachchan's daughter Aaradhya and Shah Rukh Khan's son AbRam perform together on stage at school annual day, watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.