മലയാള സിനിമയുടെ നിറസാന്നിധ്യമായി ഇന്നും നിലനിൽക്കുന്ന നടനാണ് വിജയ രാഘവൻ. നായകനായും വില്ലനായുമെല്ലാം എന്നും മലയാളികലെ പുളകം കൊള്ളിക്കാൻ അദ്ദേഹ്തിന് സാധിക്കാറുണ്ട്. റൈഫിൾ ക്ലബ്ബ് എന്ന ആഷിക് അബു എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ ഒടുവിൽ കണ്ടത്. മാസ് റോളിലെത്തിയ താരത്തിന്‍റെ സീനുകൾക്കെല്ലാം തിയറ്ററിൽ നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്.
കുഴുവേലി ലോനപ്പൻ എന്ന മുൻ വേട്ടക്കാരനായാണ് വിജയരാഘവൻ റൈഫിൾ ക്ലബ്ബിൽ വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിജയരാഘവൻ. ചിത്രത്തിൽ കിട്ടിയ കയ്യടികളുടെയെല്ലാം കാരണം ആഷിക് അബുവാണെന്നാണ് വിജയരാഘവൻ പറയുന്നത്. നടി സുരഭിയോട് സംസാരിച്ച് പിടിച്ചുനിൽക്കുക എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ പടത്തിൽ എനിക്ക് കിട്ടിയ എല്ലാ കൈയടിക്കും കാരണം ആഷിക് അബു എന്ന സംവിധായകനാണ്. അയാളുടേതാണ് ഈ സിനിമ. 32 ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്. അതിൽ പല ദിവസവും ഒന്നോ രണ്ടോ ഷോട്ട് മാത്രമേ എടുക്കുമായിരുന്നുള്ളൂ. ഞാനാണെങ്കിൽ രാവിലെ തന്നെ മേക്കപ്പ് ചെയ്ത് റെഡിയായി നിൽക്കും. എന്നാലും എന്റെ ഷോട്ട് എടുക്കുമ്പോൾ രാത്രി രണ്ടരയാവും.
മിക്ക ദിവസവും ഇത് ആവർത്തിച്ചപ്പോൾ എല്ലാവരും എന്നെ രണ്ടരക്കുട്ടൻ എന്ന് വിളിച്ചുതുടങ്ങി. അത് മാത്രമല്ല, സുരഭിയെപ്പോലുള്ള നടിമാരുടെ കൂടെ സംസാരിച്ച് പിടിച്ചുനിൽക്കുക എന്നത് വലിയ ടാസ്‌കാണ്. ഇത്രയും കാലം സിനിമയിൽ നിന്നിട്ടും ഇതുപോലെ എന്നെ സംസാരത്തിൽ ബുദ്ധിമുട്ടിച്ച നടി വേറെ ഇല്ല. സുരഭി എന്ന പരീക്ഷ പാസായ ഞാൻ ഇനി എവിടെ വേണമെങ്കിലും സർവൈവ് ചെയ്യും,' തമാശരുപേണെ വിജയരാഘവൻ പറഞ്ഞു.
അതേസമയം ഈ വർഷം തന്നെ റിലീസായ കിഷ്കിണ്ഡാ കാണ്ഡം എന്ന ചിത്രത്തിലെ അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് വിജരാഘവന് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.