ഇതൊക്കെ പരിഹരിക്കാതെ ഇന്ത്യയിൽ ഷോ ചെയ്യില്ല ഉറപ്പാണ്; ഗായകൻ ദിൽജിത് ദോസാഞ്ജ്

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ഇന്ത്യയിൽ ഇനി സംഗീത ഷോകൾ ചെയ്യില്ലെന്ന് ഗായകൻ ദിൽജിത് ദോസാഞ്ജ്. സംഗീത പരിപാടിക്കായി ചണ്ഡീ​ഗഡിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം തുറന്നടിച്ചത്. നല്ല വരുമാനം ലഭിക്കുന്ന നിരവധി പേർക്ക് ജോലി ലഭിക്കുന്ന ഒന്നാണ് സംഗീത ഷോകളെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ലെന്നുമാണ് ഗായകൻ പറഞ്ഞത്.

'ഇവിടെ ഞങ്ങൾക്ക് ലൈവ് ഷോകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഇത്തരം പരിപാടികൾക്ക് വലിയ വരുമാണ് കിട്ടുന്നത്. കൂടാതെ നിരവധി ആളുകൾക്ക് ജോലി ലഭിക്കുന്നു. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും വരെ ഞാൻ ഇന്ത്യയിൽ ഷോകൾ ചെയ്യില്ല, അത് ഉറപ്പാണ്' - ദിൽജിത് പറഞ്ഞു. ഒപ്പം പുഷ്പയിലെ 'താഴത്തില്ലെടാ' എന്ന ഡയലോഗും അദ്ദേഹം പറയുന്നുണ്ട്.

ഗായകൻ എന്നതിലുപരി അഭിനേതാവ് കൂടിയാണ് ദിൽജിത് ദോസാഞ്ജ്. ഗായകന്റെ സംഗീത പരിപാടികൾക്ക് ഇന്ത്യ‍യിലും വിദേശത്തും വലിയ സ്വീകാര്യതയാണുള്ളത്.ദില്‍ മിനാറ്റി എന്ന് പേരിട്ട ഈ ഷോയുടെ തിരക്കിലാണ് താരമിപ്പോൾ. ഡൽഹിയിലാണ്  സംഗീത പരിപാടി ആരംഭിച്ചത്. ജയ്പൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ, പൂനെ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഷോകൾ വലിയ വിജയവുമായിരുന്നു. കല്‍ക്കി, ഭൂല്‍ഭൂലയ്യ 3 എന്നീ സിനിമകളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Tags:    
News Summary - Diljit Dosanjh Says No More Concerts In India Till THIS Is Resolved: 'I Will Not Perform Here Until...'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.