സിനിമയുടെ പരാജയം നടന്റെ തോളിലാണ്; ഏറെ പ്രതീക്ഷ‍യോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ

റെ പ്രതീക്ഷ‍യോടെ തിയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ആണ് തിയറ്ററുകളിലെത്തിയത്. എന്നാൽ ചിത്രത്തിന് ബോക്സോഫീസിൽ വിജ‍യിക്കാനായില്ല.

ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പറയുകയാണ് മോഹൻലാൽ. ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നും ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ലെന്നും നടൻ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയ സംവിധായർക്കൊപ്പം സിനിമ ചെയ്യുന്നത് തനിക്ക് വലിയ വെല്ലുവിളിയാണെന്നും താരം കൂട്ടിച്ചേർത്തു.

'പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്. ഞാൻ വലിയ പ്രതീക്ഷയോടെ ഒരു ചിത്രം ചെയ്തിരുന്നു, മലൈക്കോട്ടൈ വാലിബൻ.വളരെ മികച്ച സിനിമയാണത്, പക്ഷേ തിയറ്ററുകളിൽ സിനിമ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. എനിക്കും എന്റെ ആരാധകർക്കും കുടുംബത്തിനുമെല്ലാം അത് വിഷമമുണ്ടാക്കി. വളരെ ശ്രദ്ധയോടെയാണ് ഞാൻ സിനിമകൾ തിരഞ്ഞെടുക്കുന്നത്. ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവൻ അതില്‍ അഭിനയിച്ച നടന്‍റെ തോളിലാണ്. ശരിയല്ലേ'- മോഹൻലാൽ പറഞ്ഞു.

ക്രിസ്തുമസ് റിലീസായിട്ടാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് തിയറ്ററുകളിലെത്തുന്നത്.ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പൻ ബഡ്ജറ്റിൽ 3D യിലാണ് ഒരുങ്ങുന്നത്.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും, പൃഥ്വിരാജിന്റെ എമ്പുരാൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ

Tags:    
News Summary - Mohanlal On Working With New Directors And Malaikottai Vaaliban’s Failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.