അറ്റ് ലിയെ അപമാനിച്ചോ; മൗനം വെടിഞ്ഞ് കപിൽ ശർമ, 'കണ്ടതിന് ശേഷം നിങ്ങൾ തീരുമാനിക്കൂ' - വിഡിയോ

സംവിധായകൻ അറ്റ് ലിയെ നിറത്തിന്റെ പേരിൽ അപമാനിച്ചിട്ടില്ലെന്ന് അവതാരകൻ കപിൽ ശർമ. അറ്റ് ലിയും കപിൽ ശർമയും തമ്മിലുള്ള സംഭാഷണത്തിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മറുപടി നല്‍കിയത്. രൂപത്തെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്നും വിദ്വേഷങ്ങൾ പ്രചരിപ്പിക്കരുതെന്നും കപിൽ എക്സിൽ കുറിച്ചു.

'സർ, ഇതിൽ എവിടെയാണ് ഞാൻ രൂപത്തെക്കുറിച്ച് പറയുന്നത് എന്ന് ദയവായി വിശദീകരിക്കാമോ? സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുത്. നിങ്ങൾ കണ്ടിട്ട് സ്വയം തീരുമാനിക്കുക. നന്ദി,' എന്നാണ് കപിൽ ശർമ എക്സിൽ കുറിച്ചത്.

അറ്റ് ലിയുടെ ഏറ്റവും പുതിയ ചിത്രമായ ബേബി ജോണിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് കപിൽ ശർമയുടെ ഷോയിൽ എത്തുന്നത്. ചിത്രത്തിലെ താരങ്ങളായ വരുൺ ധാവാനും കീർത്തി സുരേഷും വാമിക ഗബ്ബിയും സംവിധായകനൊപ്പമുണ്ടായിരുന്നു. ഈ പരിപാടിയിൽ കപിൽ നടത്തിയ പരാമർശമാണ് വിവാദമായത്. 'നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം.

'നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. എ ആർ മുരുകദോസ് സാറിനോട് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു,കാരണം അദ്ദേഹം ആണ് എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലേ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്,' എന്നായിരുന്നു അറ്റ് ലിയുടെ മറുപടി.


Tags:    
News Summary - Kapil Sharma BREAKS Silence About 'Insulting' Atlee: ‘Watch And Decide By Yourself…’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.