കങ്കുവയേയും ഗോട്ടിനേയും കുറിച്ച് ഞാൻ എന്തിന് ഇവിടെ സംസാരിക്കണം;വിജയ് സേതുപതി

തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളായ കങ്കുവ, ഗോട്ട് എന്നിവയുടെ തെലുങ്ക് പതിപ്പിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് സേതുപതിയുടെ ഉഗ്രൻ മറുപടി. നടന്റെ ഏറ്റവും പുതിയ ചിത്രമായ വിടുതലൈ2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് സൂര്യ, വിജയ് എന്നിവരുടെ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ചോദിച്ചത്. പരാജയങ്ങൾ എല്ലാവർക്കും സംഭവിക്കുന്ന കാര്യമാണെന്നും ഇപ്പോൾ ഇതിനെക്കുറിച്ച് ചോദിക്കേണ്ട കാര്യമെന്താണെന്നും വിജയ് സേതുപതി ചോദിക്കുന്നു.

'എന്റെ സിനിമയുടെ പ്രമോഷനു വേണ്ടി വരുമ്പോൾ ഞാൻ എന്തിന് ഇതെല്ലാം സംസാരിക്കണം? നമ്മൾ എന്തിന് ഇതിനെക്കുറിച്ച് സംസാരിക്കണം?. പരാജയം എല്ലാവർക്കും സംഭവിക്കുന്നതാണ്. എന്നേയും ആളുകൾ ഒരുപാട് ട്രോളിയിട്ടുണ്ട്.

വിജയ പ്രതീക്ഷയോടെയാണ് എല്ലാവരും ബിസിനസ് ആരംഭിക്കുന്നത്. എല്ലാ വിജയിക്കണമെന്നില്ല. പക്ഷെ എല്ലാവരും ആഗ്രഹിക്കുന്നത് വിജയമാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രം തിരെഞ്ഞെടുത്ത ആളുകളെ കാണിക്കാറുണ്ട്. എന്റെ പരാജയപ്പെട്ട ചിത്രങ്ങളും ഇതുപോലെ പ്രദർശിപ്പിച്ചിട്ടുണ്ട്. സിനിമ കണ്ടതിന് ശേഷം അവരുടെ അഭിപ്രായം ഞാൻ കേൾക്കാറുണ്ട്. കാരണം വർഷങ്ങളായി അവർ സിനിമയുടെ പിന്നാലെയാണ് സഞ്ചരിക്കുന്നത്. പലതും അവരിലൂടെയാണ് തിരുത്തുന്നത് . അങ്ങനെയാണ് മിക്ക ചിത്രങ്ങളും തിയറ്ററുകളിലെത്തുന്നത്-' വിജയ് സേതുപതി പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിടുതലൈ 2. വിജയ് സേതുപതിക്കൊപ്പം സൂരി, മഞ്ജു വാര്യര്‍, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, രാജീവ് മേനോൻ, ഇളവരസു, ബാലാജി ശക്തിവേൽ, ശരവണ സുബ്ബയ്യ, കിഷോർ, അനുരാഗ് കശ്യപ്, ബോസ് വെങ്കട്ട് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 20 ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Tags:    
News Summary - Vijay Sethupathi REACTS to Thalapathy Vijay’s The GOAT and Suriya’s Kanguva gaining underwhelming response in Telugu; ‘Why should I talk…’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.