ദൃശ്യം മൂന്ന് എപ്പോൾ സംഭവിക്കും? ക്ലൈമാക്സുണ്ട്;പക്ഷെ പ്രശ്നം മറ്റൊന്നാണ്- ജീത്തു ജോസഫ്

ത്രില്ലർ സിനിമ പ്രേമികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിലൊരുങ്ങിയ ദൃശ്യം. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം വൻ വിജയമായിരുന്നു. രണ്ടാം ഭാഗം മറ്റൊരു കാഴ്ചാനുഭവമായിരുന്നു പ്രേക്ഷകർക്ക് നൽകിയത്.

ദൃശ്യം മൂന്നിനെക്കുറിച്ചാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. മൂന്നാം ഭാഗം ആലോചിക്കുന്നുണ്ടെന്നും എന്നാൽ എപ്പോൾ അതുസംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും നേരത്തെ സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ ദൃശ്യം 3ന്റെ ക്ലൈമാക്സ് മനസിലുണ്ടെന്നന്ന് പറയുകയാണ് സംവിധായകൻ.ചിത്രം എങ്ങനെയായിരിക്കണമെന്ന് മനസിലുണ്ട്. പക്ഷെ  ഇപ്പോൾ  ദൃശ്യ3യെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ് ശൂന്യമാണെന്നാണ്  ജിത്തു ജോസഫ്  പറയുന്നത്.

'ദൃശ്യം മൂന്ന് എങ്ങനെയായിരിക്കണം എന്നൊക്കെ മനസിലുണ്ട്. ക്ലൈമാക്സുമുണ്ട്. പക്ഷെ അതിലേക്ക് എത്തിപ്പെട്ടിട്ടില്ല. ദൃശ്യം മൂന്നിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ ശൂന്യമാണ്. ദൃശ്യം രണ്ടാം ഭാഗം പ്ലാൻ ചെയ്തത് അല്ല. ഏകദേശം അഞ്ച് വർഷമെടുത്തു ദൃശ്യം രണ്ടിലേക്ക് എത്താൻ. ചിത്രത്തിലെ ഒരു ഭാഗമാണ് പിടി തരാത്തത്. ബാക്കിയെല്ലാം ചെയ്ത് എടുക്കാനുള്ള  ആത്മവിശ്വാസമുണ്ട്. പക്ഷെ ആ ഒരു ഭാഗം കിട്ടണം. അതുകിട്ടിയാലെ ഈ സിനിമ ചെയ്യാൻ പറ്റുകയുള്ളൂ. ക്ലൈമാക്സ് ഞാൻ ലാൽ സാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അത്  ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ അതിലേക്ക് എത്തണമെങ്കിൽ  ആ ഒരു  ഭാഗം കിട്ടണം. എങ്കിൽ മാത്രമേ ദൃശ്യം മൂന്ന് സംഭവിക്കുകയുള്ളൂ- ജിത്തു ജോസഫ് ഒരു എഫ്.എമ്മിനോട് പറഞ്ഞു.

നുണക്കുഴിയാണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം. ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ കോമഡി ചിത്രമാണിത്. ബേസിലിനെ കൂടാതെ ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമക്ക് തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Tags:    
News Summary - Director Jeethu Joseph hints at 'Drishyam 3': I've written the climax, but...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.