ഇന്ത്യയിലെ ഏറ്റവും മികച്ച ടെലിവിഷൻ ഷോകളിലെന്നായിരുന്നു മാസ്റ്റർ ഷെഫ് ഇന്ത്യ. 2018 ആണ് ഹിന്ദിയിൽ ഷോ ആരംഭിക്കുന്നത്. ആദ്യ സീസണിൽ അക്ഷയ് കുമാറും ഷെഫുമാരായ കുനാൽ കപൂറും അജയ് ചോപ്രയുമായിരുന്നു ഷോയിലെ വിധി കർത്താക്കൾ. എന്നാൽ ആദ്യ ണ്ട് സീസണുകൾക്ക് ശേഷം അക്ഷയ് കുമാറിനെ ഷോയിൽ നിന്ന് മാറ്റി പകരം സഞ്ജീവ് കപൂറിനെ കൊണ്ടു വന്നു.
എന്നാൽ ആദ്യഭാഗത്തിൽ തന്നെ മാസ്റ്റർ ഷെഫ് ഇന്ത്യയുടെ അണിയറപ്രവർത്തകർ സമീപിച്ചിരുന്നുവെന്ന് പറയുകയാണ് ഷെഫ് സഞ്ജീവ് കപൂർ. എന്നാൽ തന്റെ ആവശ്യം കേട്ടപ്പോൾ അവർ ഒഴിവാക്കിയെന്നും പിന്നീട് നടൻ അക്ഷയ് കുമാറിനെ മാറ്റിയതിന് ശേഷം തന്നെ വീണ്ടും സമീപിച്ചെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മാസ്റ്റർ ഷെഫ് ഇന്ത്യക്കായി അണിയറപ്രവർത്തകർ സമീപിച്ചിരുന്നു. നടൻ അക്ഷയ് കുമാറിനൊപ്പം ഷോയുടെ കോ-ജഡ്ജായിട്ടാണ് അവർ എന്നെ ക്ഷണിച്ചത്. അക്ഷയ് എന്റെ അടുത്ത സഹൃത്തും മികച്ച വ്യക്തിയും നല്ല പ്രെഫഷണലുമൊക്കെയാണ്. ഞാൻ അക്ഷയ് കുമാറിനെക്കാൾ ഒരു രൂപ പ്രതിഫലം അധികമായി ചോദിച്ചു.എന്റെ ആവശ്യം മാസ്റ്റർ ഷെഫ് ഇന്ത്യയുടെ നിർമ്മാതാക്കളെ അമ്പരപ്പിച്ചു.എന്നാൽ ആദ്യം അവർ അത് അംഗീകരിച്ചില്ല. എന്നെ ഷോയിലും പരിഗണിച്ചില്ല. എന്നാൽ ആദ്യ രണ്ട് സീസണുകളിൽ കുനാൽ കപൂറിനും അജയ് ചോപ്രയ്ക്കും ഒപ്പം അക്ഷയ് കുമാറും ഉണ്ടായിരുന്നു. എന്നാൽ മൂന്നാത്തെ സീസണിൽ അവർ വീണ്ടും എന്നെ സമീപിച്ചു. ഷോയിൽ നിന്ന് അക്ഷയ് കുമാറിനെ മാറ്റാൻ അവർ തീരുമാനിച്ചിരുന്നു.. കൂടാതെ എന്റെ നിബന്ധനയും അംഗീകരിച്ചു'-സഞ്ജീവ് കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.