'സ്ക്രിപ്റ്റും പണവുമൊക്കെ ശേഷം'; ‘കഥ ഇന്നുവരെ’ സിനിമയിൽ അഭിനയിക്കാനുള്ള കാരണം പറഞ്ഞ് മേതിൽ ദേവിക

ബിജു മേനോൻ നായകനാകുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തലൂടെ സിനിമയിലേക്ക് ചുവടുവെക്കുകയാണ് നർത്തകി മേതിൽ ദേവിക. വിഷ്ണു മോഹൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇതിനും മുമ്പും താരത്തെ തേടി സിനിമ അവസരങ്ങൾ എത്തിയിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ മാറി  നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോഴിതാ ബിജു മേനോൻ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തുയാണ് മേതിൽ ദേവിക.

‘‘പണ്ടേ ഒട്ടേറെ അവസരം ലഭിച്ചതല്ലേ, എന്തുകൊണ്ട് അന്ന് അഭിനയിച്ചില്ല എന്ന് പലരും ചോദിച്ചു. അന്ന് താൽപര്യമില്ലായിരുന്നു. കംഫർട്ടബിൾ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഈ ടീം നല്ലതെന്ന് തോന്നിയതുകൊണ്ടാണ് യെസ് പറഞ്ഞത്. അതിനുശേഷമാണ് സ്ക്രിപ്റ്റും പണവും എല്ലാം’’ ഒരു മാധ്യമത്തിനോട്  മേതിൽ ദേവിക പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചില്ലെന്ന് നേരത്തെ മേതിൽ ദേവിക പ്രതികരിച്ചിരുന്നു. 'എല്ലാവർക്കും അറിയുന്ന കാര്യമല്ലേ റിപ്പോർട്ടിലുള്ളത്. ഇത് പുറത്തുവന്നത് കൊണ്ട് പ്രശ്‌നങ്ങളുടെ തീവ്രത ആളുകൾക്ക് മനസിലാക്കാനായി. സിനിമയിലെ നടന്മാർ ജീവിതത്തിലും ഹീറോ ആകാൻ ശ്രമിക്കണം. പ്രശ്‌നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണം. പുറത്ത് നിന്നുള്ളവർ ഇടപെട്ടാൽ വിഷയം കൂടുതൽ സങ്കീർണമാകും- മേതിൽ ദേവിക പറഞ്ഞു.അംഗമല്ലെങ്കിലും ഡബ്ല്യുസിസിയെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

സെപ്റ്റംബർ മാസത്തിൽ റിലീസിന് ഒരുങ്ങുന്ന “കഥ ഇന്നുവരെ”യിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.

Tags:    
News Summary - Methil Devika About Why She Choose her first movie kadha Innu Vare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.