ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂർ. സ്ത്രീ 2 എന്ന ചിത്രത്തിന്റെ വിജയമാണ് ഇൻസ്റ്റഗ്രാമിലെ കുതിപ്പിന് കാരണം. 91.4 മില്യണാണ് നടിയുടെ ഫേളോവേഴ്സിന്റെ എണ്ണം.മോദിയുടേത് 91.3 മില്യണാണ്. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സുള്ള മൂന്നാമത്തെ ഇന്ത്യൻ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ശ്രദ്ധ കപൂർ.
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ സെലിബ്രിറ്റി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 271 മില്യൺ ആണ് കോഹ്ലിയുടെ ഫോളോവേഴ്സ്. രണ്ടാം സ്ഥാനത്ത് നടി പ്രിയങ്ക ചോപ്രയാണ്. 91.8 മില്യൺ ആണ് പ്രിയങ്കയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം. ബോളിവുഡിലെ താരറാണിമാരായ ആലിയ ഭട്ടിന് 85.1 മില്യണും ദീപിക പദുക്കോണിന് 79.8 മില്യണുമാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്.
എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോകനേതാവ് മോദി ആണ്. 101.2 പേരാണ് മോദിയെ എക്സിൽ പിന്തുടരുന്നത്.ഓഫീസ് ഓഫ് ദ പ്രൈംമിനിസ്റ്റര്‍(പി.എം.ഒ) എന്ന എക്‌സ് അക്കൗണ്ടിന് 56 മില്യണ്‍ ഫോളോവേഴ്‌സുണ്ട്.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരാണ് എക്‌സില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന മറ്റു ഇന്ത്യന്‍ നേതാക്കന്മാർ.26.7 മില്യണ്‍ ആണ് രാഹുലിന്റെ എക്സ് ഫോളോവേഴ്സ്. അരവിന്ദ് കെജ്‌രിവാളിന്റേത് 27.6 മില്യണ്‍ ആണ്.
ആഗസ്റ്റ് 15 നാണ് ഹൊറർ കോമഡി ചിത്രമായ സ്ത്രീ2 തിയറ്ററുകളിലെത്തിയത്. ശ്രദ്ധ കപൂറിനൊപ്പം രാജ്കുമാർ റാവു,അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.തമന്ന, വരുൺ ധവാൻ, അക്ഷയ് കുമാർ എന്നിവരും അതിഥി താരങ്ങളായ ചിത്രത്തിലുണ്ട്. അമർ കൗശികാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.200 കോടി കളക്ഷനാണ് ചിത്രം വേൾഡ് വൈഡായി സ്വന്തമാക്കിയിരിക്കുന്നത്. 17 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ. ഈ വർഷത്തെ ബോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് സ്ത്രീ 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.