തമിഴിൽ പതിറ്റാണ്ടുകൾ നായകനായും പ്രതിനായകനായും അരങ്ങുവാണ തന്നെ, ബോളിവുഡ് താരരാജാവ് സൽമാൻ ഖാൻ പിതാവ് സലീം ഖാന് പരിചയപ്പെടുത്തിയ രസകരമായ മുഹൂർത്തം വിവരിച്ച് സത്യരാജ്. സൽമാന്റെ പുതിയ ചിത്രമായ സിക്കന്ദറിൽ വില്ലൻ വേഷം ചെയ്യുന്ന സത്യരാജ്, ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് ആ തമാശ പൊട്ടിച്ചത്.
‘‘എന്റെയൊക്കെ കുട്ടിക്കാലത്ത് സലിം-ജാവേദ് കൂട്ടുകെട്ടിൽ പിറന്ന ഒട്ടേറെ നായകരെ ഞങ്ങൾ ആരാധിച്ചിരുന്നു.അത്തരം ഹീറോകളുടെ രചയിതാവിനെ പരിചയപ്പെടാൻ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സൽമാൻ ഭായ് എന്നെ അദ്ദേഹത്തിനരികിലെത്തിച്ചു. ‘‘പപ്പാ...കട്ടപ്പ’’, എന്നായിരുന്നു അദ്ദേഹം സലീം സാബിന് എന്നെ പരിചയപ്പെടുത്തിയത്. അത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ’’ -ബാഹുബലിയിൽ നായകനോളം പ്രേക്ഷക ശ്രദ്ധനേടിയ കട്ടപ്പയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സത്യരാജ് വിവരിച്ചു.
അതേസമയം, 2008-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗജിനിക്ക് ശേഷം മുരുഗദോസും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണ് സിക്കന്ദർ. നാല് വർഷത്തിന് ശേഷമാണ് മുരുഗദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. മുരുഗദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുഗദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.