സെൽഫി എന്ന ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയെന്ന് വെളിപ്പെടുത്തി ചിത്രത്തിന്‍റെ നിർമാതാവായ പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് നായകനായി എത്തിയ മലയാള സിനിമയായ ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ആയ ചിത്രം ബോക്സ് ഓഫിസിൽ പരാജയമായിരുന്നു. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ ഹിറ്റായാൽ മാത്രമേ പ്രതിഫലം സ്വീകരിക്കൂ എന്നായിരുന്നു അക്ഷയ് കുമാർ പറഞ്ഞതെന്ന് പിങ്ക്വില്ലയോട് സംസാരിക്കവെ പൃഥ്വിരാജ് വ്യക്തമാക്കി.
'അക്ഷയ് കുമാറിനെ വെച്ച് ഞാൻ ഒരു സിനിമ നിർമിച്ചിട്ടുണ്ട്. അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ല. 'സിനിമ ലാഭമുണ്ടാക്കിയാൽ ഞാൻ എന്റെ പ്രതിഫലം വാങ്ങാം' എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. സിനിമ വിജയിച്ചില്ല, അതിനാൽ അദ്ദേഹം പണമൊന്നും വാങ്ങിയില്ല' -പൃഥ്വിരാജ് പറഞ്ഞു.
സെൽഫിയുടെ പരാജയത്തിന് തൊട്ടുപിന്നാലെ, ഒ.എം.ജി 2 തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഒ.എം.ജി 2 വിജയമായിരുന്നു. എന്നാൽ ഈ വിജയം അധിക കാലം നീണ്ടുനിന്നില്ല. അക്ഷയ് കുമാറിന്‍റെ അടുത്ത നാല് ചിത്രങ്ങളായ മിഷൻ റാണിഗഞ്ച്, ബഡേ മിയാൻ ചോട്ടെ മിയാൻ, സർഫിറ, ഖേൽ ഖേൽ മേം എന്നിവയും ബോക്സ് ഓഫിസിൽ പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.