ഷാറൂഖ് ഖാൻ ചിത്രമായ സ്വദേശിലെ ഗാനരംഗത്തിന് ചുവടുവെച്ച് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ കുട്ടികൾ. കുട്ടികളുടെ പ്രകടനം കണ്ട് വികാരഭരിതനായി നടൻ ഷാറൂഖ് ഖാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുട്ടികൾ ചുവടുവെക്കുന്നതിനൊപ്പം 'യേ ജോ ദേസ് ഹേ തേരാ' എന്ന ഗാനം സീറ്റിലിരുന്ന് ഷാറൂഖ് ആലപിക്കുന്നുമുണ്ട്.നിങ്ങൾ ഏത് രാജ്യക്കാരനായാലും ഈ ഗാനം ഒരു വികാരമാണെന്നാണ് ആരാധകർ പറയുന്നത്. ധീരുഭായ് അംബാനി ഇന്റർനാഷണൽസ്കൂളിന്‍റെ വാർഷികാഘോഷ പരിപാടിയിലാണ് കുട്ടികൾ നൃത്തരംഗം അവതരിപ്പിച്ചത്.
മകന്റെ പരിപാടി കാണാൻ ഷാറൂഖ് ഖാൻ ഭാര്യ ഗൗരിക്കും മകൾ സുഹാനക്കുമൊപ്പമാണ് എത്തിയത്. മകന്റെ കലാപരിപാടികൾ ഷാറൂഖ് ഖാൻ ഫോണിൽ പകർത്തുന്ന നടന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. കുട്ടികൾക്കൊപ്പം ഷാറൂഖ് ചുവടുവെക്കുകയും ചെയ്തു. പോയവർഷവും ഷാറൂഖും കുടുംബവും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ബോളിവുഡിലെ ഭൂരിഭാഗം സെലിബ്രിറ്റി കിഡ്സും പഠിക്കുന്നത്. ഐശ്വര്യ റായ്, അഭിഷേക് ബച്ചനും അമിതാഭ് ബച്ചനൊപ്പമാണ് മകൾ ആരാധ്യയുടെ പരിപാടികൾ കാണാൻ എത്തിയത്. നടൻ പൃഥ്വിരാജും ഉണ്ടായിരുന്നു കരീന കപൂർ, സെയ്ഫ് അലിഖാൻ, ഷാഹിദ് കപൂർ ഭാര്യ മിറ കപൂർ എന്നിവരും മക്കളുടെ പരിപാടികൾ കണ്ട് ആസ്വദിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.