പിതാവ് ഇല്ലാതെ കശ്മീർ സന്ദർശിക്കരുതെന്ന് പറഞ്ഞു, കാരണം... ഷാറൂഖ് ഖാൻ പറയുന്നു

ളരെ ചെറുപ്പത്തിൽ തന്നെ ഷാറൂഖ് ഖാന് പിതാവിനെ നഷ്ടമായി. പല അഭിമുഖങ്ങളിലും മാതാപിതാക്കളുടെ നഷ്ടത്തെ ക്കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പിതാവിനൊപ്പം ഒന്നിച്ച് പോകാനിരുന്ന സ്ഥലത്തെക്കുറിച്ച് പറയുകയാണ് ഷാറൂഖ് ഖാൻ. എന്നാൽ പിതാവിന്റെ വിയോഗത്തിന് ശേഷം ആ സ്ഥലത്ത് വിനോദയാത്രക്ക് പോയിട്ടില്ലെന്നും കിങ് ഖാൻ പറയുന്നു. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ഷോയായ കോൻ ബനേഗ ക്രോർപതി എന്ന ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിന് തന്നേയുംകൊണ്ട് പോകണമെന്ന് ആഗ്രഹിച്ച സ്ഥലമാണ് കശ്മീർ എന്നാണ് ഷാറൂഖ് ഖാൻ പറയുന്നത്.

'എനിക്ക് കശ്മീർ സന്ദർശിക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾ എന്നെ ക്ഷണിച്ചിട്ടുണ്ട്. എന്റെ കുടുംബാംഗങ്ങൾ അവധിക്കാലം ആഘോഷിക്കാൻ പോയിട്ടുണ്ട്. എന്നാൽ ഞാൻ പോയിട്ടില്ല. അതിന് കാരണം അച്ഛനാണ്. എന്നെ കൊണ്ടുപോകണമെന്ന് അദ്ദേഹം ഒരുപാട് ആഗ്രഹിച്ച സ്ഥലമാണ്. അദ്ദേഹത്തെ കൂടാതെ പോകരുതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്'- ഷാറൂഖ് ഖാൻ പറഞ്ഞു.

സിനിമ ചിത്രീകരണത്തിനായി ഷാറൂഖ് കശ്മീരിൽ എത്തിയിട്ടുണ്ട്. 2012ലാണ് ആദ്യമായി കശ്മീർ സന്ദർശിച്ചത്.' ജബ് തക് ഹേ ജാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് എത്തിയത്. ആദ്യമായി കശ്മീരിൽ എത്തിയതിനെക്കുറിച്ച് ഷാറൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.'ഇരുണ്ട മേഘങ്ങൾ... നനഞ്ഞ വഴികൾ...വളരെ നേരത്തെയായിപ്പോയി... എന്നാൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തോന്നാൻ... പക്ഷേ ഞാൻ സിനിമകൾ ചെയ്യാനുള്ള വഴിയിലാണ്. സഹയാത്രികർ എന്ന നിലയിൽ ഒരു സിഗരറ്റും കാപ്പിയും'- എന്നായിരുന്നു  നടന്റെ വാക്കുകൾ.

ഷാറൂഖ് ഖാന്റെ 15ാം വയസിലാണ് പിതാവ് മീർ താജ് മുഹമ്മദ് ഖാൻ അന്തരിക്കുന്നത്. നടന്റെ 24ാം വയസ്സിലാണ് അമ്മയുടെ വിയോഗം. പിന്നീട് സഹോദരിക്കൊപ്പം ശൂന്യതയിൽ നിന്നാണ് ഇന്നു കാണുന്ന കിങ് ഖാനായി മാറുന്നത്.

Tags:    
News Summary - Shah Rukh Khan’s Father Told Him Not To Visit THIS Place, Wanted To Show Him Himself: 'Mere Bina Mat Dekhna'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.