അ​വാ​ർ​ഡ് ആ​ഹ്ലാ​ദ​ത്തി​ൽ ത്വാ​ലി​ബ് അ​ൽ ബ​ലൂ​ഷി​യും

മ​സ്ക​ത്ത്: മി​ക​ച്ച ന​ട​ന​ട​ക്കം ഒ​മ്പ​ത് ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ ‘ആ​ടു ജീ​വി​ത’​ത്തി​ന്റെ ആ​ഹ്ലാ​ദത്തി​മ​ർ​പ്പി​ൽ ക​ട​ലി​ന​ക്ക​രെ നി​ന്ന് വി​ല്ല​ൻ ക​ഥാ​പാ​ത്ര​വും. സി​നി​മ​യി​ൽ ന​ജീ​ബി​ന്‍റെ സ്പോ​ൺ​സ​റാ​യി അ​ഭി​ന​യി​ച്ച ത്വാ​ലി​ബ് അ​ൽ ബ​ലൂ​ഷി​യാ​ണ് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​ത്. സി​നി​മ​ക്ക് ഒ​മ്പ​ത് അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​ൻ ബ്ല​സ്സി​യെ വി​ളി​ച്ചി​രു​ന്നു​വെ​ന്നും സ​ന്തോ​ഷം അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വാ​ർ​ഡ് വി​വ​രം ത​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സി​നി​മ ദേ​ശീ​യ ത​ല​ത്തി​ലും അം​ഗീ​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടു​മെ​ന്ന് ഉ​റ​പ്പാ​ണ്. സി​നി​മ​ക്ക് ഓ​സ്കാ​ർ അ​വാ​ർ​ഡും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

അ​വാ​ർ​ഡി​ന്റെ സ​ന്തോ​ഷ പ്ര​ക​ട​ന​ത്തി​ൽ ഭാ​ഗ​മാ​കാ​ൻ ഈ ​മാ​സം 23ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്നു​ണ്ട്. 26ന് ​കൊ​ച്ചി​യി​ലെ​ത്തു​ക​യും 28ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യും. ഇ​ത്ര​യും മ​ഹ​ത്താ​യ സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് ത​ന്റെ നീ​ണ്ട വ​ർ​ഷ​ക്കാ​ല​ത്തെ സി​നി​മാ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യ​മാ​യാ​ണ് ഒ​രു ബി​ഗ് ബ​ജ​റ്റ് സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. `ആ​ടു​ജീ​വി​ത'​ത്തി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ അ​റ​ബ് സി​നി​മാ മേ​ഖ​ല​യി​ല​ട​ക്കം എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും കൂ​ടു​ത​ൽ അ​റി​യ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് `ആ​ടു​ജീ​വി​തം' ന​ൽ​കി​യ സം​ഭാ​വ​ന​യാ​ണ്. ഇ​തി​ന് സം​വി​ധാ​യ​ക​ൻ ബ്ല​സ്സി​യോ​ട് ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്നും ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്താ​ണ് ബ്ല​സ്സി​യെ​ന്നും ത്വാ​ലി​ബ് പ​റ​ഞ്ഞു.

`ആ​ടു​ജീ​വി​തം' സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രോ​ടും ന​ന്ദി പ​യു​ന്നു. കൂ​ടെ അ​ഭി​ന​യി​ച്ച​വ​ർ, കാ​മ​റ ച​ലി​പ്പി​ച്ച​വ​ർ സ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ എ​ല്ലാ​വ​രു​ടെ​യും സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. കൂ​ടാ​തെ, `ആ​ടു​ജീ​വി​തം' കാ​ണു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്ത അ​റ​ബ് സി​നി​മ ലോ​ക​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും ത്വാ​ലി​ബ് പ​റ​ഞ്ഞു.

`ആ​ടു​ജീ​വി​ത'​ത്തി​ന് ശേ​ഷം ഇ​ന്ത്യ​യി​ൽ നി​ന്നും നി​ര​വ​ധി സി​നി​മ​ക​ളി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, കൂ​ടു​ത​ൽ മു​മ്പോ​ട്ട് പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​വി​യി​ൽ മ​ല​യാ​ള​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​റ​ബി സി​നി​മ​യേ​ക്കാ​ൾ ഇ​ന്ത്യ​ൻ സി​നി​മ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Talib Al Balushi sharing happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.