ഉച്ചഭക്ഷണത്തിന് ആറ് രൂപ, അത്താഴം ഒഴിവാക്കും; ഇങ്ങനെയായിരുന്നു തുടക്കം-ജോണ്‍ എബ്രഹാം

ന്റെ കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ട വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നടൻ ജോൺ എബ്രഹാം. സിനിമയിൽ വരുന്നതിന് മുമ്പ് മീഡിയ പ്ലാനറായി ജോലി ചെയ്തിരുന്നുവെന്നും തുടക്കത്തിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നും ജോൺ പറഞ്ഞു.

'എം.ബി. എ പഠനം പൂർത്തിയാക്കിയതിന് ശേഷം മീഡിയ പ്ലാനറായി ജോലി നോക്കിയിരുന്നു. തുടക്കത്തിൽ 6500 രൂപയായിരുന്നു ശമ്പളം. പിന്നീട് ഞാനൊരു മത്സരത്തിൽ പങ്കെടുത്തു. ഷാറൂഖ് ഖാൻ, ഗൗരി ഖാൻ, കരൺ ജോഹർ, കരൺ കപൂർ എന്നിവർ ആയിരുന്നു വിധികർത്താക്കൾ. ആ മത്സരത്തിൽ ഞാൻ വിജയിച്ചു.40,000 രൂപ സമ്മാനമായി ലഭിച്ചു. ആ തുക എന്നെ സംബന്ധിച്ച് വലുതായിരുന്നു.

അന്നെനിക്ക് 11,500 രൂപയായി ശമ്പളം. ചെലവും കുറവായിരുന്നു എനിക്ക്. അന്ന് ഉച്ചഭക്ഷണത്തിന് ആറ് രൂപ മതിയായിരുന്നു. രണ്ട് ചപ്പാത്തിയും ഡാൽ ഫ്രൈയും കിട്ടും. 1999ലെ കാര്യമാണിത്. ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകിയാൽ അത്താഴം ഒഴിവാക്കും. അതുപോലെ മൊബൈൽ ഫോൺ ഇല്ല. ട്രെയിൻ പാസ് ഉണ്ടായിരുന്നു. ആകെ പണം ചെലവാക്കിയിരുന്നത് ഭക്ഷണത്തിനും പെട്രോളിനും മാത്രമായിരുന്നു. മ്യൂച്വല്‍ ഫണ്ട് വഴിയായിരുന്നു പണം സേവ് ചെയ്തിരുന്നത്.ലഭിക്കുന്ന പണം മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കുമായിരുന്നു. അവിടെ നിന്നാണ് എന്റെ കരിയർ ആരംഭിച്ചത്- ജോൺ തുടർന്നു

പണം സമ്പാദിക്കുന്നത് പോലെ ഉത്തരവാദിത്തത്തോടെ അത്  ചെലവഴിക്കുകയും വേണം. സമ്പാദിക്കുന്നത് വളരെ നല്ല കാര്യമാണ്. എപ്പോഴും ആ ആഗ്രഹം നമ്മളിലുണ്ടാകണം. പണം സമ്പാദിക്കുന്നതിൽ ഒരു ദോഷവുമില്ല, എന്നാൽ ആ പണം നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാന കാര്യം- ജോൺ കൂട്ടിച്ചേർത്തു.

Tags:    
News Summary - John Abraham says would survive on Rs 6 lunch, invested all his money in mutual funds: ‘That is where my career started’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.