ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവർക്ക് അഭിനന്ദനവുമായി നടൻ മമ്മൂട്ടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചത്. ‘ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’ എന്നായിരുന്നു കുറിപ്പ്.
ദേശീയ തലത്തിലും സംസ്ഥാനത്തും മികച്ച നടനുള്ള പുരസ്കാരത്തിനായി അന്തിമ പട്ടികയിൽ മമ്മൂട്ടിയുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം വരെ നീണ്ട ആകാംക്ഷക്കൊടുവിൽ പിന്തള്ളപ്പെടുകയായിരുന്നു. സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ കാതൽ ദ കോർ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലൂടെ പൃഥ്വിരാജുമാണ് അന്തിമ പോരാട്ടത്തിൽ മുമ്പിലുണ്ടായിരുന്നത്. പ്രഖ്യാപനം വന്നപ്പോൾ മൂന്നാം തവണയും പൃഥ്വിരാജ് പുരസ്കാരത്തിനർഹനായി. ഇതോടെ ഏഴാം തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കാത്തിരുന്ന മമ്മൂട്ടി ആരാധകർക്ക് ആദ്യ പ്രഖ്യാപനം നിരാശയുടേതായി.
അടുത്ത പ്രതീക്ഷ ദേശീയ പുരസ്കാരത്തിലായിരുന്നു. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിയും കന്നട താരം ഋഷഭ് ഷെട്ടിയുമായിരുന്നു ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നത്. നാലാം തവണയും മികച്ച നടനുള്ള പുരസ്കാരം നേടി അമിതാഭ് ബച്ചന്റെ റെക്കോഡിനൊപ്പമെത്തുമോയെന്നായിരുന്നു മലയാളികളൊന്നടങ്കം കാത്തിരുന്നത്. സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ ‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നിവയായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. എന്നാൽ, പുരസ്കാരം ‘കാന്താര’യിലെ പ്രകടനത്തിലൂടെ കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി നേടിയെടുത്തു. ഇതോടെ വീണ്ടും നിരാശയുടെ നിമിഷങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.