ആദ്യ സീസണിൽ 25 ലക്ഷം; ഇപ്പോൾ16-ാം സീസൺ; 'കോൻ ബനേ​ഗ ക്രോർപതി'യുടെ ഒരു എപ്പിസോഡിന് അമിതാഭ് ബച്ചൻ വാങ്ങുന്ന പ്രതിഫലം

ന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് നടൻ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ ക്രോർപതി. ഹിന്ദിയിൽ മാത്രമല്ല മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും ഷോ തുടങ്ങിയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ചത് ബച്ചന്റെ ഹിന്ദി പതിപ്പിനാണ്. നിലവിൽ 16ാം സീസൺ ആണ് നടക്കുന്നത്.

ഏറ്റവും കൂടുതൽ തുക സമ്മാനമായി ലഭിക്കുന്ന ടെലിവിഷൻ ഷോ കൂടിയാണ് കോൻ ബനേഗാ ക്രോർപതി. ഇതിൽ അവതാരകൻ അമിതാഭ് ബച്ചൻ പ്രതിഫലമായി വാങ്ങുന്നത് എത്ര രൂപയാണെന്ന് അറിയാമോ? മണി കൺട്രോളിന്റെ റിപ്പോർട്ട് പ്രകാരം അഞ്ച് കോടിയാണ് ബച്ചൻ ഒരു എപ്പിസോഡിന് വാങ്ങുന്നതെന്നാണ്. എന്നാൽ ഇത്  ഔദ്യോഗിക സ്ഥിരീകരണമല്ല.

കോൻ ബനേഗാ ക്രോർപതിയുടെ ഒന്നാം സീസണിൽ 25 ലക്ഷമായിരുന്നു ഒരു എപ്പിസോഡിനായി ബച്ചൻ വാങ്ങിയതെന്നാണ് റിപ്പോർട്ടിൽ പറ‍യുന്നത്. രണ്ടാം സീസണിലും പ്രതിഫലത്തിൽ മാറ്റമില്ല. നാല്,അഞ്ച് എന്നീ സീസണുകളിൽ അമ്പത് ലക്ഷമായിരുന്നു ബച്ചന് ഒരു എപ്പിസോഡിനായി ലഭിച്ചത്. ഒന്നര മുതൽ രണ്ട് കോടി വരെയാണ് കോൻ ബനേഗാ ക്രോർപതിയുടെ ആറ് , ഏഴ് സീസണുകളിൽ നടൻ വാങ്ങിയത്. എട്ടാം സീസണിൽ 2 കോടിയും ഷോ ഒമ്പതാം സീസണിൽ എത്തിയപ്പോൾ പ്രതിഫലം 2.9 കോടിയായി ഉയർന്നു.

സീസണ്‍ 10 ല്‍ ഒരു എപ്പിസോഡ് അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍ വാങ്ങിയത് 3 കോടിയാണെന്നാണ് കൺട്രോളിനെ ഉദ്ധരിച്ച് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നത്. 11, 12, 13 സീസണുകളില്‍ എപ്പിസോഡ് ഒന്നിന് അമിതാഭ് ബച്ചന്‍ പ്രതിഫലമായി വാങ്ങിയത് 3.5 കോടി ആണെന്നാണ് റിപ്പോർട്ട്.കോന്‍ ബനേഗാ ക്രോര്‍പതി 14, 15 സീസണുകളിൽ എപ്പിസോഡിന് വാങ്ങിയത് ബച്ചൻ വാങ്ങിയത് 4 മുതല്‍ 5 കോടി വരെയാണ്.

പാൻ ഇന്ത്യൻ റിലീസായി എത്തിയ കൽക്കിയാണ ബച്ചന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Tags:    
News Summary - Amitabh Bachchan's Fee For Kaun Banega Crorepati 16 REVEALED, Actor Gets Rs 5 Cr Per Episode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.