ജാക്കി ചാനെപ്പോലെ മകൻ ആര്യൻ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം; രസകരമായ അനുഭവം പറഞ്ഞ് ഷാറൂഖ് ഖാൻ

ഷാറൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹോളിവുഡ് താരം ജാക്കി ചാൻ. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് എസ്.ആർ.കെ.വളരെ നല്ല മനുഷ്യനും അതുപോലെ തന്റെ പ്രിയപ്പെട്ട അഭിനേതാവുമാണ് ജാക്കി ചാൻ എന്നാണ് നടൻ പറയുന്നത്. കൂടാതെ മകൻ ആര്യനെ ജാക്കി ചാനെ പോലെയാകാൻ തയ്ക്വോണ്ടോ പരിശീലിപ്പിച്ചെന്നും ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ പറഞ്ഞു.

'എന്റെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേതാവാണ് ജാക്കി ചാൻ. അദ്ദേഹം വളരെ രസികനാണ്. കൂടാതെ ശരീരവും നല്ലതുപോലെ സംരക്ഷിക്കും.അദ്ദേഹം എന്നെ പ്രചോദപ്പിച്ചുകൊണ്ടിരിക്കുകാണ്.എന്റെ മകൻ ആര്യൻ ജനിച്ചപ്പോൾ ജാക്കി ചാനെ പോലെയൊക്കെ എനിക്ക് തോന്നി. അദ്ദേഹത്തെ പോലെ വളരുമെന്ന് കരുതിയത്. ഞാൻ അവനെ തയ്ക്വോണ്ടോ അഭ്യസിപ്പിച്ചു. അവൻ ജാക്കി ചാൻ ആകണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഇത് വളരെ സത്യസന്ധമായി പറയുന്നതാണ്.

ഒരു മൂന്ന് -നാല് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ സൗദിയിൽ വെച്ച് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. എളിമയുള്ള വളരെ നല്ല മനുഷ്യനാണ്. ഒരുമിച്ച് ഒരു ചൈനീസ് റസ്റ്റോറന്‍റ് തുടങ്ങാമെന്ന്  അദ്ദേഹം എന്നോട് പറഞ്ഞിരുന്നു'- കിങ് ഖാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Shah Rukh Khan says Aryan Khan looked like Jackie Chan when he was born: ‘I even trained him in taekwondo’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.