ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ദുരഭിമാനക്കൊല അക്രമമല്ലെന്നും കുട്ടികളോടുള്ള മാതാപിതാക്കളുടെ കരുതലാണെന്നുമാണ് രഞ്ജിത്ത് പറയുന്നത്. 'കവുണ്ടംപാളയം' എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു നടന്റെ വിവാദ പ്രസ്താവന. ദുരഭിമാനക്കൊലയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.
'മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുന്ന മാതാപിതാക്കള്‍ ദേഷ്യപ്പെടാം, അത്അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്'-എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
നടന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്‌ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളായി ദുരഭിമാനക്കൊലക്കെതിരെപുതിയ നിയമം കൊണ്ടുവരാന്‍ സംഘടനകള്‍ പോരാടുകയാണ്.രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ മലയാള സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.