‘‘പാമ്പുകളെ പേടിയാണോ നിങ്ങള്‍ക്ക്, എനിക്കും അങ്ങനെയായിരുന്നു. പക്ഷേ കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടക്ക് പാമ്പുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. അതിനൊരു കാരണവുമുണ്ട്. കേരളത്തില്‍ വനംവകുപ്പിന്റെ വിദഗ്ധ പരിശീലനം നേടിയ മൂവായിരത്തോളം പാമ്പുപിടിത്തക്കാരുണ്ട്. അവര്‍ സുരക്ഷിതമായി പാമ്പിനെ പിടികൂടി നീക്കം ചെയ്യും. രക്ഷാപ്രവര്‍ത്തനത്തിനായി നിങ്ങള്‍ക്ക് ഇവരെ സമീപിക്കാം. വനംവകുപ്പിന്റെ സര്‍പ്പ ആപ്പിലൂടെ ഇവരുടെ സേവനം ഏതുസമയത്തും ഉപയോഗപ്പെടുത്താം’’- ടൊവിനോ വിഡിയോയില്‍ പറഞ്ഞു.
ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാന്‍ വനംവകുപ്പ് ആവിഷ്കരിച്ച ആപ്ലിക്കേഷനാണ് സര്‍പ്പ. ആപ്പിന്റെ പ്രചാരണ വിഡിയോയിലാണ് ടൊവിനോയുടെ സന്ദേശം. സര്‍പ്പ ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹമിപ്പോൾ. സർപ്പ ആപ് വരുന്നതിനുമുമ്പ് കേരളത്തിൽ ഒരു വർഷം ശരാശരി 80-100 ആളുകൾ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. അതിപ്പോൾ നാൽപതിന് താഴേക്ക് കൊണ്ടുവരാൻ ഈ ആപ്പിലൂടെ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.