മോഹൻലാലിനേയും മമ്മൂട്ടിയേയും പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് താരങ്ങളെ കുറിച്ച് വാചാലനായത്. കൂടാതെ കേരളത്തിലെ ജനങ്ങളേയും ഉപരാഷ്ട്രപതി പ്രശംസിച്ചു.
'മമ്മൂട്ടിയും മോഹൻലാലും കേരളത്തിലെജനങ്ങൾക്ക് എത്രമാത്രം ആവേശമാണെന്ന് ഞാൻ മനസിലാക്കുന്നു. ഇരുവരിലും എനിക്ക് ഏറെ മതിപ്പുണ്ട്. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണ്. ഞാനും അതിന്റെ ഗുണഭോക്താവാണ്'- ഉപരാഷ്ട്രപതി പറഞ്ഞു.
ചടങ്ങിൽ പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു. കൂടാതെ പഴയ ഓർമ്മകളും പങ്കുവച്ചു. സൈനിക സ്കൂളിലെ തന്റെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ അനുസ്മരിച്ച് കൊണ്ടാണ് മലയാളികളുടെ ഗുണഗണങ്ങൾ അദ്ദേഹം പറഞ്ഞത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.