ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ്​ നാ​ട​ക​ത്തി​ൽ​നി​ന്ന്       ചി​ത്രങ്ങൾ:  റ​സാ​ഖ്​ താ​ഴ​ത്ത​ങ്ങാ​ടി

അ​ര​ങ്ങി​ൽ തീ ​പ​ട​ർ​ത്തു​ന്ന പ്ര​തി​ച​രി​ത്രം

സ​മ​കാ​ലി​ക മ​ല​യാ​ള സാ​ഹി​ത്യ​ ത്തി​ലെ മൂ​ർ​ച്ച​യേ​റി​യ രാ​ഷ്​​ട്രീ​യ നോ​വ​ലു​ക​ളി​ൽ ഒ​ന്നാ​യ എ​സ്. ഹ​രീ​ഷി​െ​ൻ​റ ‘ആ​ഗ​സ്​​റ്റ്​ 17’െൻ​റ നാ​ട​കാ​വി​ഷ്​​കാ​ര​ം ജി. ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ അ​നു​സ്​​മ​ര​ണാ​ർ​ഥം ജ​നു​വ​രി ഒ​ന്നി​ന്​ ലെ​റ്റേ​ഴ്​​സ്​ കാ​മ്പ​സി​ൽ അരങ്ങേറി. മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല േഗ്ലാ​ബ​ൽ അ​ക്കാ​ദ​മി​ക്​ കാ​ർ​ണി​വ​ലി​െ​ൻ​റ ഭാ​ഗ​മാ​യി കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ലും നാ​ട​കം പി​ന്നീ​ട്​ അ​ര​ങ്ങുപി​ടി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ര​ങ്ങു​ക​ളി​ൽ നാ​ട​ക​മെ​ത്തു​ന്നു​ണ്ട്

സമകാലിക മലയാള നോവൽ സാഹിത്യത്തിലെ മൂർച്ചയേറിയ രാഷ്ട്രീയ നോവലുകളിൽ ഒന്നായ എസ്. ഹരീഷിെൻറ ‘ആഗസ്റ്റ് 17’ െൻറ നാടകാവിഷ്കാരമാണ് മഹാത്മ ഗാന്ധി സർവകലാശാല സ്കൂൾ ഒാഫ് ലെറ്റേഴ്സ് വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയ ട്രാവൻകൂർ ലിമിറ്റഡ്. സ്കൂൾ ഒാഫ് ലെറ്റേഴ്സ് സ്ഥാപക ഡയറക്ടറായിരുന്ന ജി. ശങ്കരപ്പിള്ളയുടെ അനുസ്മരണാർഥം ജനുവരി ഒന്നിന് ലെറ്റേഴ്സ് കാമ്പസിലായിരുന്നു നാടകം ആദ്യമായി തേട്ടറിയത്. മഹാത്മ ഗാന്ധി സർവകലാശാല േഗ്ലാബൽ അക്കാദമിക് കാർണിവലിെൻറ ഭാഗമായി ജനുവരി 17 കോട്ടയം തിരുനക്കര മൈതാനിയിലും നാടകം പിന്നീട് അരങ്ങ്പിടിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അരങ്ങുകളിൽ നാടകമെത്തുന്നുണ്ട്.

തിരുവിതാംകൂറിെൻറ രാഷ്ട്രീയ ചരിത്രത്തെ ഉപജീവിച്ച് എഴുതപ്പെട്ട, എന്നാൽ പ്രത്യക്ഷത്തിൽ ചരിത്രവിരുദ്ധമെന്നോ പ്രതിചരിത്രമെന്നോ വിശേഷിപ്പിക്കാവുന്ന നോവലാണ് ഹരീഷിെൻറ ആഗസ്റ്റ് 17. രാഷ്ട്രീയവും വംശീയവുമായ താൽപര്യങ്ങൾക്കൊത്ത് ഭരണകൂടത്തിെൻറ മുൻകൈയിൽ തന്നെ ചരിത്രം വളച്ചൊടിക്കപ്പെടുകയും വെട്ടിമാറ്റപ്പെടുകയും ചെയ്യുന്ന വർത്തമാനകാല സന്ദർഭത്തോട്, ചരിത്രവിരുദ്ധത എന്ന അതേ ടൂൾ ഉപയോഗിച്ചുള്ള രാഷ്ട്രീയ കലഹമാണ് ഹരീഷിെൻറ നോവൽ. കഥയെ ചരിത്രമായും ചരിത്രത്തെ കഥയായും ക്രിയാത്മക രൂപാന്തരീകരണത്തിന് വിട്ടുകൊടുക്കുന്നതിലൂടെയാണ് ആഗസ്റ്റ് 17 മലയാള സാഹിത്യ മണ്ഡലത്തിൽ സവിശേഷ വായന നേടിയെടുത്തത്.

350 പേജിലധികം നീണ്ട, പല ഭാഗങ്ങളായി മുന്നേറുന്ന നോവലിനെ ഒരു മണിക്കൂറിലേക്ക് ചുരുക്കുക എന്ന സാഹസമാണ് ട്രാവൻകൂർ ലിമിറ്റഡിെൻറ അണിയറ പ്രവർത്തകർ ഏറ്റെടുത്തത്. നോവലിനെ പദാനുപദമായോ, ആഖ്യാനക്രമത്തിലോ പിന്തുടരാതെ, നോവൽ പാഠത്തിൽനിന്ന് ചില സൂചകങ്ങളെ മാത്രം അനുകൽപനം ചെയ്താണ് നാടകപാഠം ഒരുക്കിയിരിക്കുന്നത്. ചരിത്രത്തെ വ്യഖ്യാനിക്കുന്നതിൽ നോവലിസ്റ്റ് സ്വീകരിക്കുന്ന ഒരു തരം ഭ്രമാത്മക സ്വാതന്ത്ര്യത്തോളമല്ലെങ്കിലും, പരമാവധി സ്വാതന്ത്ര്യം നാടകപ്രവർത്തകരും വാങ്ങിയെടുക്കുന്നുണ്ട്. അപ്പോൾ തന്നെയും, ആഗസ്റ്റ് 17 പ്രത്യക്ഷമായും പരോക്ഷമായും മുന്നോട്ടുവെക്കുന്ന സൂക്ഷ്മ രാഷ്ട്രീയവും സൗന്ദര്യാത്മകതയും ചോർന്നുപോകാതെ നോക്കുന്നതിൽ അവർ വിജയിക്കുന്നു.

 

നമ്മൾ വായിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ചരിത്രത്തെ, ഒരർഥത്തിൽ നമ്മുടെ ചരിത്രേബാധത്തെ തന്നെ പ്രശ്നമുനമ്പിലേക്ക് എടുത്തെറിയുക എന്നതാണല്ലോ ഇൗ നോവലിെൻറ രാഷ്ട്രീയം. ചരിത്രത്തിെൻറ സാധ്യതയെയും സാധുതയെയും ആധികാരികത വാദത്തെയും പ്രശ്നവത്കരിച്ചുകൊണ്ടു തന്നെയാണ് നാടകം തിരശ്ശീല പൊന്തിക്കുന്നത്. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരെ നിരീക്ഷിക്കാൻ സർ സി.പി ചുമതലപ്പെടുത്തിയ ചാരനിലൂടെയാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. തിരുവിതാംകൂറിലെ സർ സി.പി. രാമസ്വാമി അയ്യരുടെ തേർവാഴ്ച, സ്റ്റേറ്റ് കോൺഗ്രസിെൻറ നേതൃത്വത്തിൽ നടക്കുന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ, അതിെനതിരായ ഭരണകൂടവേട്ട തുടങ്ങിയവ മുതൽ മലബാറിലേക്കുള്ള കുടിയേറ്റം വരെ നീളുന്ന 20ാം നൂറ്റാണ്ടിലെ കേരളത്തിലെ രാഷ്ട്രീയ ചലനങ്ങളെയെല്ലാം മനോഹരമായി നാടകം അരങ്ങിലെത്തിക്കുന്നുണ്ട്. ദേശീയത, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ നവോത്ഥാന മൂല്യങ്ങൾ മലയാളി മനസ്സിൽ വേരുപിടിക്കുന്നതിെൻറ നാൾവഴികളെ അടയാളപ്പെടുത്താനും നാടകം ശ്രമിക്കുന്നു. നോവലിലെയെന്ന പോലെ, വൈക്കം മുഹമ്മദ് ബഷീർ നാടകത്തിലും പ്രധാന കഥാപാത്രമാണ്.

കേരളത്തിെൻറ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെയും രാഷ്ട്രീയ ചരിത്രത്തിലെയും അനിഷേധ്യ സാന്നിധ്യമായിരുന്ന അക്കമ്മ ചെറിയാൻ മറ്റൊരു സുപ്രധാന കഥാപാത്രമാണ്. സ്കൂൾ ഒാഫ് ലെറ്റേഴ്സ് അധ്യാപകൻ അജു കെ. നാരായണനാണ് നാടകത്തിെൻറ രചനയും സംവിധാനവും നിർവഹിച്ചത്. രാകേഷ് പാലിശ്ശേരി, ഇന്ദുകല, അനീഷ് എ.വി, അമൽ, ചന്തു, അപർണ, ഗൗരിലക്ഷ്മി, പാർവതി, അനഘ, വിൻസി, അനു ശിവലക്ഷ്മി, ഹെസ്ലിൻ, സ്വാതി, സൂര്യ, അഷിത, അർജുൻ, എൽദോ, അമൽചന്ത്, രഘുവരൻ, ഹരികുമാർ ചങ്ങമ്പുഴ തുടങ്ങിയവരാണ് അഭിനേതാക്കൾ. 

Tags:    
News Summary - History on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT