തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെൻററി-ഹ്രസ്വ ചിത്രമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏരീസ് പ്ലക്സ് എസ്.എൽ തിയറ്ററിലെ ഓഡി 1, 4, 5, 6 എന്നിവിടങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഏരീസ് പ്ലക്സ് എസ്.എൽ തിയറ്ററിൽ നാളെ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. തുടർന്ന് ഉദ്ഘാടന ചിത്രമായ 'ബെയ്റൂട്ട് ഐ ഓഫ് ദ് സ്റ്റോം' പ്രദർശിപ്പിക്കും. പ്രതിസന്ധിയുടെ കാലത്തെ അതിജീവനം പ്രമേയമാക്കിയ പത്ത് പ്രത്യേക ചിത്രങ്ങൾ ഉൾെപ്പടെ 220 സിനിമകൾ പ്രദർശിപ്പിക്കും.
ലോങ് ഡോക്യുമെൻററി, ഷോർട്ട് ഡോക്യുമെൻററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷൻ, മ്യൂസിക് വിഡിയോ തുടങ്ങിയ വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം. ലോങ് ഡോക്യുമെൻററി വിഭാഗത്തിൽ സോണിയ ഫിലിേൻറാ ഒരുക്കിയ ബ്രഡ് ആൻഡ് ബിലോങിങ്, സുവദ്രോ ചൗധരിയുടെ ക്ലോസ് ടു ബോർഡർ, ആസാമീസ് ചിത്രം ഡെയ്സ് ഓഫ് സമ്മർ, കീമത് ചുക്കാത്തി സിന്ദഗി, ബാണി സിങ്ങിെൻറ ലോങ്ങിങ്, അജയ് ബ്രാറിെൻറ ഹിഡൻ വാർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഫോക്കസ് ഷോർട്ട് ഡോക്യുമെൻററി വിഭാഗത്തിൽ കുംഭ, മേക്കിങ് ഓഫ് മോസസ്, ഹരിപ്രിയ, എ പഫ് എന്നിവ ഉൾെപ്പടെ 25 ചിത്രങ്ങളാണ് എത്തുക.
അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 21 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തിൽ 15 ചിത്രങ്ങളും പ്രദർശനത്തിനെത്തും. ഒരു തുടക്കത്തിെൻറ കഥ എന്ന മലയാളം ചിത്രം ഉൾെപ്പടെ നാല് അനിമേഷൻ ചിത്രങ്ങളും മൂന്ന് മ്യൂസിക്കൽ വിഡിയോകളും മേളയിലുണ്ട്. പ്രമുഖ ക്യുറേറ്ററായ റഷീദ് ഇറാനി, സംവിധായിക സുമിത്ര ഭവേ എന്നിവരോടുള്ള ആദരസൂചകമായി ഇഫ് മെമ്മറീസ് സെർവ്സ് മീ റൈറ്റ്, എ പാരലൽ ജേർണി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തിൽ കാമ്പസ് വിഭാഗ മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജേഷ് രാജാമണി, ഇഫാത്ത് ഫാത്തിമ, പങ്കജ് ഋഷികുമാർ എന്നിവർ ഉൾെപ്പടെ നൂറോളം പ്രശസ്തരും വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പ്രതിനിധികളും മേളയുടെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.