ഐ.പി. എസ് ഓഫീസർ മനോജ് കുമാർ ശർമയുടെയും ഭാര്യയും ഐ.ആർ. എസ് ഓഫീസർ ശ്രദ്ധ ജോഷിയുടെയും ജീവിതകഥ പറഞ്ഞ ചിത്രമാണ് 12 ത് ഫെയിൽ. അനുരാഗ് പഥക് എഴുതിയ നോവലിനെ ആസ്പദമാക്കി വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഐ.പി. എസ് ഓഫീസർ മനോജ് കുമാർ ശർമയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നത് നടൻ വിക്രാന്ത് മാസിയാണ്. നടി മെധ ഷങ്കറാണ് ശ്രദ്ധ ജോഷിയായി എത്തിയത്.
സൂപ്പർ ഹിറ്റ് ചിത്രങ്ങളെ മറികടന്ന് വിക്രാന്ത് മാസിയുടെ 12 ത് ഫെയിൽ ഐ.എംഡി.ബി പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. 10 ൽ 9.2 റേറ്റിങ്ങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ 12 ത് ഫെയിൽ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ത്രി ഇഡിയറ്റ്സ്, ദംഗൽ, ബാഹുബലി 2: ദി കൺക്ലൂഷൻ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളുടെ റേറ്റിങ്ങുകൾ മറികടന്നിട്ടുണ്ട് . കൂടാതെ ഐ.എം.ഡി.ബിയിലെ എക്കാലത്തെയും മികച്ച റേറ്റിങ് ലഭിച്ച 92-ാമത്തെ ചിത്രമായും '12 ത് ഫെയിൽ' റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
12-ാം ക്ലാസ്സിൽ പരാജയപ്പെട്ടിട്ടും കഠിന പ്രയത്നത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മനേജ് കുമാറിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ദരിദ്ര കുടുംബത്തിൽ ജനിച്ചു വളർന്ന മനോജ് 12ാം ക്ലസിൽ പരാജയപ്പെട്ടെങ്കിലും ജീവിതത്തിൽ തോൽക്കാൻ തയാറായിരുന്നില്ല. കഠിന പ്രയത്നത്തിലൂടെ ഓരോ കടമ്പകൾ മറികടന്ന് സിവിൽ സർവീസ് എന്ന സ്വപ്നം കൈപിടിയിലൊതുക്കുന്നു. . മനോജിന്റെ പോരാട്ടത്തിൽ ഒപ്പം പിന്തുണയുമായി സുഹൃത്തും പിന്നീട് ജീവിത സഖിയായി മാറിയ ശ്രദ്ധ ജോഷിയും കൂടെയുണ്ടായിരുന്നു.
2023 ഒക്ടോബർ 27ന് റിലീസ് ചെയ്ത '12 ത് ഫെയിൽ' വെറും 20 കോടിരൂപക്കാണ് ഒരുങ്ങിയത്. ഈ ചിത്രം 66 കോടിയാണ് തിയറ്ററുകളിൽ നിന്നു കലക്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒ.ടി.ടിയിലെത്തിയിട്ടുണ്ട്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. ഭാഷാവ്യത്യാസമില്ലാതെ മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.