ഒരൊറ്റ എപ്പിസോഡിന് 18 കോടി; ഒ.ടി.ടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ

.ടി.ടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അജയ് ദേവ്ഗൺ. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം,  'രുദ്ര ദ എഡ്ജ് ഓഫ് ഡാർക്ക്നസ്' എന്ന വെബ് സീരീസിന് 125 കോടിയാണ് നടൻ വാങ്ങിയത്. ഏഴ് എപ്പിസോഡുകളായിട്ടാണ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തത്. ഒരു എപ്പിസോഡിന് 18 കോടിയായിരുന്നു നടന്റെ പ്രതിഫലം.

2022ല്‍ രുദ്ര എന്ന ഹോട്ട്‌സ്റ്റാര്‍ പരമ്പരയിലൂടെയാണ് അജയ് ദേവ്ഗണ്‍ ഒ.ടി.ടിയിൽ ചുവടുവെച്ചത്. ക്രൈം ത്രില്ലർ പരമ്പര വൻ വിജയമായിരുന്നു. ബ്രിട്ടീഷ് സീരീസായ ലൂഥറിന്റെ റീമേക്കാണിത്.

അജയ് ദേവ്ഗണിന് ശേഷം ഒ.ടി.ടിയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് നടൻ മനോജ് വാജ്‌പേയി ആണ്.10 കോടിയാണ്  ഫാമിലി മാൻ വെബ്സീരീസിനായി വാങ്ങിയത്. നടന് ജനസ്വീകാര്യത വർധിപ്പിച്ച വെബ് സീരീസ് കൂടിയാണിത്.

ഒ.ടി.ടിയിൽ മാത്രമല്ല തിയറ്ററുകളിലും അജയ് ദേവ്ഗൺ ചിത്രങ്ങൾ മികച്ച കളക്ഷൻ നേടാറുണ്ട്. മൈതാൻ ആണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 100 കോടിയിലേക്ക് ചിത്രം അടുക്കുകയാണ്. തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ അജയ് ചിത്രം ശെയ്‍ത്താൻ ഒ.ടി.ടിയിലെത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ആഗോളതലത്തില്‍ ആകെ 212 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്.

അജയ് ദേവ്‍ഗണ്‍ നായകനായവയില്‍ ശെയ്‍ത്താൻ ചിത്രത്തിന് മുന്നേയെത്തിയ 'ഭോലാ' ഹിറ്റായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റിമേക്കായിരുന്നു ഇത്. അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

Tags:    
News Summary - 18 crore per episode: Meet Highest paid OTT actor of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.