സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയ സിനിമയാണ് ജല്ലിക്കെട്ട്. മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മികച്ച ശബ്ദമിശ്രണത്തിനുമുള്ള പുരസ്കാരവും ജല്ലിക്കെട്ടിലൂടെ കണ്ണൻ ഗണപതി നേടി. ഇപ്പോൾ ചർച്ചയായിരിക്കുന്നത് സിനിമയുടെ ടൈറ്റിൽ ചെയ്ത ഒാൾഡ് മങ്ക്സ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ്. ജല്ലിക്കെട്ടിെൻറ വന്യമായ ടൈറ്റിൽ ഡിസൈൻ ചെയ്തത് ഒാൾഡ് മങ്ക്സിലെ മക്കാലി എന്ന് വിളിപ്പേരുള്ള മഹേഷായിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങുംമുമ്പ് മഹേഷ് ഹൃദയാഘാതത്താൽ മരിച്ചു. അന്നത്തെ ടൈറ്റിൽ ഡിസൈൻ അനുഭവമാണ് ഒാൾഡ് മങ്ക്സ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
മണ്ണ്, മൃഗം, മനുഷ്യൻ എന്നീ മൂന്ന് വാക്കുകളിലാണ് ലിജോ ജെല്ലിക്കെട്ടിനെകുറിച്ചു പറഞ്ഞതെന്ന് കുറിപ്പിൽ പറയുന്നു. തുടർന്ന് ടൈറ്റിലും പോസ്റ്ററുമെല്ലാം മണ്ണും ചെളിയും വച്ച് ചെയ്താലോ എന്ന് ചോദിച്ചു. ലിജോ അത് സമ്മതിച്ചു. ദൗത്യം ഏറ്റെടുത്തത് മക്കാലി ആയിരുന്നു. 'ടൈറ്റിൽ ഡിസൈൻ' സിബിയും. ഫസ്റ്റ്-ലുക്ക് ഡിസൈൻ റെഡിക്കി കാണിച്ചപ്പോൾ ലിജോ ഉമ്മ വച്ചില്ലന്നെ ഉള്ളു. ഒരു ദിവസം, കട്ടപ്പനയിലെ കുന്നിൻ ചെരിവിൽ നിന്ന് ലിജോ വിളിച്ചു. ശരിക്കും പറഞ്ഞാൽ, അലറി വിളിച്ചു. നിങ്ങൾ വരച്ച പോലെ ഒരു സ്ഥലം ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ കിട്ടിയിട്ടുണ്ട് എന്ന് പറയുകയായിരുന്നു. കുറിപ്പിെൻറ പൂർണരൂപം താഴെ.
മണ്ണ്, മൃഗം, മനുഷ്യൻ. മൂന്നു വാക്കുകൾ! ലിജോ ജെല്ലിക്കെട്ടിനെകുറിച്ചു പറയാനുള്ളതെല്ലാം ഇതിൽ തീർത്തു.രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഒരു first-cut ഡിസൈൻ ചെയ്തു കാണിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒന്നും ചെയ്തില്ല. മൂന്നാലു ദിവസം കഴിഞ്ഞാണ് ലിജോയെ വിളിച്ചത്. നമുക്ക് ടൈറ്റിലും പോസ്റ്ററുമെല്ലാം മണ്ണും ചെളിയും വച്ച് ചെയ്താലോ എന്ന് ചോദിച്ചു. ലിജോ പറഞ്ഞത് ഏതാണ്ടങ്ങാനൊരു കാര്യം ചെയ്താലോ എന്ന് ചോദിക്കാൻ വരികയായിരുന്നു എന്നാണ്. ചിലരുടെ കൂടെ ചിന്തകൾ അങ്ങനെയാണ്.
വിഷ്വൽ ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തത് മക്കാലി ആയിരുന്നു. 'ടൈറ്റിൽ ഡിസൈൻ' സിബിയും. തൃപ്പൂണിത്തുറ ഫൈൻ ആർട്സ് കോളേജിലെ, sculpture ഡിപ്പാർട്മെൻറിൽ നിന്ന് കുറച്ചു കളിമണ്ണും, ചെളിയും കിട്ടി. പേപ്പറിലും തറയിലും മതിലിലുമെല്ലാം വരച്ചു. ബ്രഷ് മാത്രമല്ല, കമ്പും, കല്ലും, കുപ്പിച്ചില്ലുമെല്ലാം tools ആക്കി. ഫസ്റ്റ്-ലുക്ക് ഡിസൈൻ റെഡി! ലിജോ ഉമ്മ വച്ചില്ലന്നെ ഉള്ളു.
ഒരു ദിവസം, കട്ടപ്പനയിലെ ഒരു കുന്നിൻ ചെരിവിൽ നിന്ന് ലിജോ വിളിച്ചു. ശെരിക്കും പറഞ്ഞാൽ, അലറി വിളിച്ചു. നിങ്ങൾ വരച്ച പോലെ ഒരു സ്ഥലം ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. പോസ്റ്റർ ഡിസൈന് 'അവാർഡ് ' ഇല്ലെന്ന് ആര് പറഞ്ഞു. പക്ഷെ ജെല്ലിക്കെട്ട് വരുന്നതിന് മുേമ്പ ഞങ്ങളുടെ മക്കാലി പോയി. പടം തുടങ്ങിയത് അവെൻറ ഓർമ്മകൾക്ക് മുമ്പിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.